പത്തേമാരി ബഹ്റൈൻ ചാപ്റ്ററിന് പുതിയ നേതൃത്വം

New Update
87caed97-48f0-46ed-add4-6ceb0a32d3eb

ബഹ്‌റൈൻ: പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ ബഹ്‌റൈൻ ചാപ്റ്ററിന് പുതിയ ഭരണസമിതി നിലവിൽവന്നു.

Advertisment

പ്രവാസി ക്ഷേമം ലക്ഷ്യമിട്ടുള്ള വിവിധ സാമൂഹ്യ-സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ച അസോസിയേഷൻ, പുതിയ നേതൃത്വത്തിൻ്റെ കീഴിൽ കൂടുതൽ പ്രവർത്തനങ്ങൾ നടപ്പാക്കാൻ ഒരുങ്ങുന്നു.

പത്തേമാരി സ്റ്റേറ്റ് കമ്മറ്റി സെക്രട്ടറി സനോജ് ഭാസ്കർ കോർ കമ്മറ്റി വൈസ് പ്രസിഡൻ്റ് മുഹമ്മദ് ഈറയ്ക്കൽ എന്നിവരുടെ നേതൃത്വത്തിലാണ് 2025 - 27 ലേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തത്. 

രക്ഷധികാരികൾ 
മുഹമ്മദ്‌ ഇറക്കൽ 
സനോജ് ഭാസ്കർ 

പ്രസിഡന്റ്‌ 
അനീഷ്‌ ആലപ്പുഴ
സെക്രട്ടറി 
അജ്മൽ ഇസ്മായിൽ
ട്രഷറർ
വിപിൻ കുമാർ

വൈസ് പ്രസിഡന്റ്‌ 
ഷാജി സെബാസ്റ്റ്യൻ, 
അനിത 
ജോയിന്റ് സെക്രട്ടറി 
രാജേഷ്‌ മാവേലിക്കര, 
ശ്യാമള ഉദയൻ
അസിസ്റ്റന്റ് ട്രഷറർ
ലൗലി ഷാജി
ചാരിറ്റി വിംഗ് കോർഡിനേറ്റർ
ഷിഹാബുദീൻ,
നൗഷാദ് കണ്ണൂർ
മീഡിയ കോർഡിനേറ്റർ
സുജേഷ് എണ്ണയ്ക്കാട്
എന്റർടൈൻമെന്റ് കോർഡിനേറ്റർ
ഷാജി സെബാസ്റ്റ്യൻ,
ലിബീഷ്
സ്പോർട്സ് വിംഗ് കോർഡിനേറ്റർ
വിപിൻ കുമാർ

എക്സിക്യൂട്ടീവ് അംഗങ്ങളായി
അഷ്‌റഫ്‌ കൊറ്റാടത്ത്
മുസ്തഫ
ആശ മുരളീധരൻ
സുനിൽ s
അനിൽ അയിലം
ജോബി
പ്രകാശ് എന്നിവരേയും തിരഞ്ഞെടുത്തു.

സാമൂഹിക സേവനവും, പ്രവാസി അവകാശ സംരക്ഷണവും മുൻനിർത്തിയുള്ള പരിപാടികൾ പ്രഖ്യാപിക്കുമെന്ന്  സെക്രട്ടറി അജ്മൽ ഇസ്മയിൽ പറഞ്ഞു.

 പത്തേമാരി പ്രവാസികളുടെ അതിജീവന കഥകളെ പ്രതിനിധീകരിക്കുന്നതായും, പുതിയ തലമുറയെ സജീവമായി സാമൂഹിക പ്രവർത്തനങ്ങളിൽ ആകർഷിക്കുകയുമാണ് തങ്ങളുടെ ലക്ഷ്യംമെന്നും പ്രസിഡൻ്റ് അനീഷ് ആലപ്പുഴ പറഞ്ഞും

അസോസിയേഷൻ വരും മാസങ്ങളിൽ വെൽഫെയർ ക്യാമ്പുകളും കലാസാംസ്കാരിക പരിപാടികളും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Advertisment