ബഹ്‌റൈൻ : കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ 2025 -2028,മൂന്നു വർഷ കാലയളവിലേക്കുള്ള പുതിയ വനിതാ ഭാരവാഹികളെ തിരഞ്ഞെടുത്തു. മുബീന മൻഷീർ പ്രസിഡന്റ്, സന്ധ്യ രാജേഷ് ചീഫ് കോർഡിനേറ്റർ,ശ്രീനന്ദ രാംദാസ് സെക്രട്ടറി,ഷെസ്സി രാജേഷ് ട്രഷററുമായുള്ള 21 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് നിലവിൽ വന്നത്.
മറ്റു ഭാരവാഹികൾ :-അസ്‌ല നിസ്സാർ,വൈഷ്ണവി ശരത് (വൈസ് പ്രസിഡന്റ്‌മാർ ),അനിത ബാബു,അശ്വനി നികേഷ് (ജോയിന്റ് സെക്രട്ടറിമാർ ),ഷൈനി ജോണി മെമ്പർഷിപ്പ് സെക്രട്ടറി,ഉപർണ ബിനിൽ എന്റർടൈൻമെന്റ് സെക്രട്ടറി,രഞ്ജുഷ രാജേഷ്,റീഷ്മ ജോജീഷ്,റഗിനവികാസ് (അസി.എന്റർടൈൻമെന്റ്) അരുണിമ ശ്രീജിത്ത് (മീഡിയ കൺവീനർ),രാജലക്ഷ്മി സുരേഷ്,അസ്ന റിഷാദ്,മിനി ജ്യോതിഷ്,ശൈത്യ റോഷ്‌ജിത് )ദീപ അജേഷ്,അനിത,ഷാനി രാധാകൃഷ്ണൻ, പ്രീജ വിജയൻ,സഹിഷാ ഷിബിൻ എന്നിവരും എക്സിക്യൂട്ടീവ് മെമ്പർ മാരായി ചുമതലയേറ്റു.
കേരള കാത്തോലിക് ഹാളിൽ വച്ചു നടന്ന ചടങ്ങിൽ പ്രസിഡന്റ് ജ്യോതിഷ് പണിക്കർ അധ്യക്ഷം വഹിക്കുകയും ലേഡീസ് വിംഗ് മുൻ സെക്രട്ടറി അസ്‌ല നിസ്സാർ സ്വാഗതം പറയുകയും ചെയ്തു. സെക്രട്ടറി ജോജീഷ് മേപ്പയ്യൂർ,ട്രഷറർ റിഷാദ് വലിയകത്ത് ,ലേഡീസ് വിംഗ് മുൻ പ്രസിഡന്റ് രാജലക്ഷ്മി സുരേഷ്,വൈഷ്ണവി ശരത്,ഡയറക്ടർ ബോർഡ് മെമ്പർമാരായ ജോണി താമരശ്ശേരി,സലിം ചിങ്ങപുരം,ശ്രീജിത്ത് കുറിഞ്ഞാലിയോട്,എന്നിവരും പുതിയ ലേഡീസ് വിങ്ങിന് ആശംസകൾ അറിയിച്ചു സംസാരിച്ചു.
/sathyam/media/media_files/2025/03/07/SXgj92IsLBEKzhePb8sK.jpg)
അഷ്‌റഫ്,ബിനിൽ, സുബീഷ്, രാജീവ്,രാജേഷ്, ജാബിർ,മൊയ്‌ദീൻ, നികേഷ്,ശരത്,സന്തോഷ്,നിസ്സാർ, മണികണ്ഠൻ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. പെരുന്നാൾ തലേന്ന് "മൈലാഞ്ചി രാവ്" എന്ന പേരിൽ സൗജന്യമായി എല്ലാവർക്കും മൈലാഞ്ചി ഇട്ടുകൊടുക്കൽ ഉണ്ടാവുമെന്നും ലേഡീസ് വിംഗ് ഭാരവാഹികൾ അറിയിച്ചു.