ബഹ്‌റൈൻ : എയര്‍ ഇന്ത്യ എക്‌സപ്രസില്‍ ഗള്‍ഫിലേക്കു കൊണ്ടുപോകാന്‍ പറ്റുന്ന ചെക്ക് ഇന്‍ ബാഗേജ് പരിധി 30 കിലോയില്‍ കൂടല്ലേ.. അധിക ലഗേജിനു പണം നല്‍കേണ്ടിവരും.
ഇന്ത്യ സെക്ടറില്‍ സൗജന്യമായി കൊണ്ടുപോകാവുന്ന ബാഗേജിന്റെ അളവ് കുറച്ച നടപടി പിന്‍വലിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ് കുറച്ചിരുന്നു. 20 കിലോയായണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് കുറച്ചത്. പിന്നീട് യാത്രക്കാരുടെ പ്രതിഷേധം കണക്കിലെടുത്തു പഴയതുപോലെ 30 കിലോ ബാഗേജ് അനുവദിക്കാനും തീരുമാനമായിരുന്നു.
ബാഗേജ് 30 കിലോയില്‍ കൂടിയാല്‍ പണം നല്‍കേണ്ടിവരും. ഓഗസ്റ്റ് 19ന് ശേഷം ഒരു യാത്രക്കാരന് കൊണ്ടുപോകാവുന്ന പരമാവധി ലഗേജിന്റെ അളവ് 20 കിലോയായി കുറച്ചത്.
പ്രവാസി ഇന്ത്യക്കാരുടെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്നാണു ലഗേജ് പരിധി വീണ്ടും 30 കിലോയായി വര്‍ധിപ്പിച്ചത്. വര്‍ഷത്തില്‍ എല്ലാ സമയത്തും ലാഭകരമായ സെക്ടറാണു ഗര്‍ഫ്- ഇന്ത്യ റൂട്ട്. എന്നിട്ടും യാത്രക്കാരെ കൊള്ളയടിക്കുന്ന നിലപാടാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് കൈക്കൊണ്ടതെന്ന് ആരോപിച്ചു മലയാളികളടക്കമുള്ള പ്രവാസികള്‍ രംഗത്തുവന്നിരുന്നു. ഇതോടെയാണ് ബാഗേജ് പരിധി വര്‍ധിപ്പിച്ചത്.