കണ്ണൂര്‍/മനാമ: മുൻ ബഹ്ററൈൻ പ്രവാസി കണ്ണൂർ സ്വദേശി എ.കെ. അഷ്റഫ് ചികിത്സയിലിരിക്കെ നാട്ടിൽ നിര്യാതനായി. വർഷങ്ങളോളം ബഹ്റൈൻ മന്ത്രാലയത്തിലെ ജീവനക്കാരനായിരുന്നു.
സമസ്ത ബഹ്റൈൻ്റെ സ്വലാത്ത് മജ്ലിസുകളിലെയും വിജ്ഞാന സദസ്സുകളിലെയും നിറ സാന്നിധ്യവും, ജീവകാരുണ്യ പ്രവർത്തകനും ആയിരുന്നു അഷ്റഫ്. അദ്ദേഹത്തിൻ്റെ വിയോഗത്തിൽ കുടുംബത്തിൻറെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് സമസ്ത ബഹ്റൈൻ അറിയിച്ചു.
വ്യാഴാഴ്ച രാത്രി 10 മണിക്ക് മനാമ സമസ്ത ഓഡിറ്റോറിയത്തിൽ നടക്കുന്ന സ്വലാത്ത് മജ്ലിസിൽ പരേതന് വേണ്ടിയുള്ള മയ്യിത്ത് നമസ്കാരവും പ്രാർത്ഥനാ സദസ്സും ഉണ്ടായിരിക്കുമെന്ന് സമസ്ത നേതാക്കൾ അറിയിച്ചു.