ഒഐസിസി എറണാകുളം ജില്ല : തിളക്കം-2024; പത്ത് പന്ത്രണ്ട് പരീക്ഷ വിജയികളെ അനുമോദിച്ചു

ഒഐസിസി എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിളക്കം-2024 എന്ന പേരിൽ പത്ത് പന്ത്രണ്ട് ക്ലാസ്സിലെ പരീക്ഷയിൽ ഉന്നത വിജയം നേടിയ ഒഐസിസി എറണാകുളം അംഗങ്ങളുടെ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു

New Update
oicc thilakam

മനാമ: ഒഐസിസി എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിളക്കം-2024 എന്ന പേരിൽ പത്ത് പന്ത്രണ്ട് ക്ലാസ്സിലെ പരീക്ഷയിൽ ഉന്നത വിജയം നേടിയ ഒഐസിസി എറണാകുളം അംഗങ്ങളുടെ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു. 

Advertisment

പന്ത്രണ്ടാം ക്ലാസ്സിലെ റിയ രഞ്ജിത്ത്, ആരോൺ ഡോളി, ബേസിൽ പ്രിൻസ് പത്താം ക്ലാസ്സിലെ അന്ന ബിജു, നാഹോർ നെൽസൺ, അൽത്താഫ് ഇബ്രാഹിം ഡിയോ കുര്യാക്കോസ്, അക്ഷ മറിയം റെജി എന്നീ കുട്ടികളെയാണ്‌ അനുമോദിച്ചത്. 

അനുമോദന ചടങ്ങിൽ ബഹ്‌റൈനിലെ അറിയപ്പെടുന്ന എഴുത്തുകാരൻ ജയചന്ദ്രൻ പി.കെ മുഖ്യാതിഥിയായി പങ്കെടുത്തു. പടവ് പ്രസിഡന്റ് സുനിൽ ബാബു, അറിയപ്പെടുന്ന മാധ്യമ പ്രവർത്തകൻ ഈ.വി. രാജീവൻ, മുൻ ഇന്ത്യൻ സ്കൂൾ വൈസ് ചെയർമാൻ മുഹമ്മദ് ഇക്ബാൽ എന്നവരും അതിഥികളായി പങ്കെടുത്തു. 

ജില്ലാ ജനറൽ സെക്രട്ടറി അൻസിൽ കൊച്ചൂടി സ്വാഗതം പറഞ്ഞ യോഗത്തിൽ ജില്ലാ പ്രസിഡന്റ് ജലീൽ മുല്ലപ്പിള്ളി അധ്യക്ഷത വഹിച്ചു. ജയചന്ദ്രൻ പി.കെ, ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, ഒഐസിസി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി(സംഘടനാ ചുമതല) മനു മാത്യു, ജേക്കബ് തെക്കുംതോട്, ഈ.വി.രാജീവൻ, സുനിൽ ബാബു, മുഹമ്മദ് ഇക്ബാൽ, നിസാർ കുന്നംകുളത്തിങ്കൽ, രഞ്ജിത് പുത്തൻപുരക്കൽ എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി ട്രഷറർ നന്ദി രേഖപ്പെടുത്തി. 

റംഷാദ് അയിലക്കാട്, സൽമാനുൽ ഫാരിസ്, ഷാജി പൊഴിയൂർ, ബൈജു ചെന്നിത്തല എന്നവർ പങ്കെടുത്ത പരിപാടിയിൽ ജയചന്ദ്രൻ പി.കെ, ബിനു കുന്നന്താനം, ജേക്കബ് തേക്കുംതോട്, മുഹമ്മദ് ഇക്ബാൽ, ഇബ്രാഹിം അദ്ഹം, മനു മാത്യു,സിൻസാൺ പുലിക്കോട്ടിൽ, സൈഫിൽ മീരാൻ, സാബു പൗലോസ് എന്നിവർ കുട്ടികൾക്ക് മൊമെന്റോ നൽകി.

Advertisment