ഒഐസിസി ബഹ്‌റൈൻ പത്തനംതിട്ട ജില്ല കമ്മറ്റി ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

New Update
bc13cf06-2704-44f2-bd27-4f2ea3e59e28

മനാമ : ബഹ്‌റൈൻ ഒഐസിസിയുടെ മുൻ പ്രസിഡൻ്റും നിലവിൽ ഗ്ലോബൽ കമ്മറ്റിയംഗവുമായ ബിനു കുന്നന്താനത്തിൻ്റെ തെരെഞ്ഞെടുപ്പ് കൺവെൻഷൻ ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റി നടത്തി. ജില്ലാ പ്രസിഡൻ്റ് അലക്സ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗം ഒഐസിസി നാഷണൽ കമ്മറ്റിയുടെ പ്രസിഡൻ്റ് ഗഫൂർ ഉണ്ണിക്കുളം ഉദ്ഘാടനം ചെയ്തു. 

Advertisment

ബഹ്‌റൈനിലെ രാഷ്ട്രീയ , സാമൂഹിക ,സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായ മുൻ കുന്നന്താനം പഞ്ചായത്ത് പ്രസിഡൻ്റും, നിലവിൽ ഒഐസിസി ഗ്ലോബൽ കമ്മറ്റിയംഗവുമായ ബിനു കുന്നന്താനത്തിൻ്റെ സ്ഥാനർഥിത്വം ബഹ്‌റൈൻ ഒഐസിസിക്ക് കിട്ടിയ അംഗീകരമാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. വ്യക്തി ജീവിതത്തിലും പൊതു ജീവിതത്തിലും വ്യക്തമായ ആദർശം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് ബിനു കുന്നന്താനം അദ്ദേഹം വിജയിച്ചാൽ നാട്ടിലെ ക്ഷേമ പ്രവർത്തനങ്ങൾക്കൊപ്പം പ്രവാസികളുടെ പ്രശ്നങ്ങൾ അധികാരികളുടെ മുന്നിലേക്ക് എത്തിക്കുവാനും പരിഹാരം കണ്ടെത്തുവാനും സാധിക്കുമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. 

ജില്ലയിലെ ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർഥികളെ വിജയിപ്പിക്കാൻ ആവുന്ന പ്രവർത്തനങ്ങൾ പ്രവാസ ലോകത്ത് നിന്ന് നടത്താൻ കൺവെൻഷനിൽ തീരുമാനിച്ചു . പരമാവധി വോട്ടുള്ള പ്രവാസികകളെ നാട്ടിൽ എത്തിക്കാനും ജില്ലയിലെ അഞ്ച് നിയോജക മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ അതാത് നിയോജമണ്ഡലത്തിലെ ജില്ലാ പഞ്ചായത്ത് ഡിവിഷൻ, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത്, മുൻസിപ്പാലിറ്റി സ്ഥാനാർഥികളെ വിജയിപ്പിക്കുവാനുള്ള കർമ്മ പദ്ദതിക്ക് രൂപം കൊടുത്തു. യോഗത്തിന്  ജില്ലാ ജനറൽ സെകട്ടറി ഷിബു ബഷീർ സ്വാഗതവും, കോശി ഐപ്പ് നന്ദിയും പറഞ്ഞു.

യോഗത്തിന് വർക്കിംഗ് പ്രസിഡൻ്റ് ബോബി പാറയിൽ, നാഷണൽ കമ്മറ്റിയുടെ ജനറൽ സെക്രട്ടറി മാരായ സയ്യിദ് എം. എസ്, ജീസൺ ജോർജ് , ഷെമിം കെ.സി,വിനോദ് ഡാനിയേൽ, റോബി ജോർജ് തിരുവല്ല, ജില്ലാ കമ്മറ്റി ഭാരവാഹികൾ ആയ ജോൺസൺ . ടി. തോമസ്സ്, അനു തോമസ് ജോൺ, ബിബിൻ മാടത്തേത്ത്, ഷാജി . കെ. ജോർജ്, പാലക്കാട് ജില്ലാ പ്രസിഡൻ്റ്  സൽമാനുൽ  ഫാരിസ്, മലപ്പുറം ജില്ലാ പ്രസിഡൻ്റ് റംഷാദ് അയിലക്കാട്, തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് സന്തോഷ് . 

കെ. നായർ എന്നിവർ പ്രസംഗിച്ചു. നാഷണൽ കമ്മറ്റിയുടെ  നേതാക്കൻമാരായ മനു മാത്യു ,വിഷ്ണു കലഞ്ഞൂർ, സിൻസൺ പുലിക്കോട്ടിൽ, ഗീരിഷ് കാളിയത്ത് , ജില്ലാ കമ്മറ്റി യുടെ ഭാരാവാഹികൾ ആയ അജി. പി. ജോയ്,ബൈജു ചെന്നിത്തല, മോൻസി ബാബു, സന്തോഷ് ബാബു, , ബിനു കോന്നി, ജോർജ് യോഹന്നാൻ,,പ്രിൻസ് ബഹ്നാൻ, ബിനു മാമൻ, ഷാജി തോമസ്സ് ,സിജു ചെറിയാൻ,സാം മാത്യു, സ്റ്റാലിൻ ജോർജ്, റെജി. എം . ചെറിയാൻ, ക്രിസ്റ്റി . പി. വർഗ്ഗീസ്, ജെയിംസ് കോഴഞ്ചേരി, സച്ചിൻ രാജു, എബിൻ മാത്യു ഉമ്മൻ, നിഥിൻ സാമൂവൽ, കെ.പി കുഞ്ഞമ്മദ്, അനിൽ കൊടുവള്ളി എന്നിവർ നേതൃത്വം നൽകി.

Advertisment