ബഷീര്‍ അമ്പലായി
Updated On
New Update
/sathyam/media/media_files/1qYnFqsLmK0nFGrti5Vc.jpg)
മനാമ: ഒഐസിസി എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപയോഗിച്ച പാഠപുസ്തകങ്ങൾ ശേഖരിച്ച് ആവശ്യക്കാരിലേക്ക് എത്തിക്കാനുള്ള സൗകര്യം ഒരുക്കുന്നു. നമ്മുടെ കുട്ടികൾ ഉപയോഗിച്ച പുസ്തകങ്ങൾ ഉപേക്ഷിക്കുന്നതിന് പകരം അർഹരായ മറ്റു കുട്ടികൾക്ക് ലഭ്യമാക്കാൻ കഴിഞ്ഞാൽ അതൊരു നല്ലകാര്യമാണെന്ന് ഇതിന് നേതൃത്വം നല്‍കുന്നവര്‍ പറഞ്ഞു.
Advertisment
നിങ്ങളുടെ കുട്ടികളുടെ പഴയ പുസ്തകങ്ങൾ ഞങ്ങളെ ഏൽപ്പിക്കാൻ കഴിയുമെങ്കിൽ ഞങ്ങൾ അത് അർഹരായവരിൽ ഉറപ്പായും എത്തിക്കുന്നതാണെന്നും അവര്‍ വ്യക്തമാക്കി. പുസ്തകങ്ങൾ നൽകാൻ ആഗ്രഹിക്കുന്നവരും ആവശ്യമുള്ളവരും വാട്സ് ആപ്പ് ചെയ്യേണ്ട നമ്പർ- സിൻസൺ ചാക്കോ-39761765, സാബു പൗലോസ്-39861365, സുനിൽ തോമസ്-33238914.