New Update
/sathyam/media/media_files/GQ2XULV6DhWCTOkLMtSV.jpg)
മനാമ/കൊച്ചി: ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ പ്രതിഷേധിച്ച ഡോ. മാത്യു കുഴൽനാടൻ എംഎൽഎ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരെ അറസ്റ്റു ചെയ്തതിൽ ഒഐസിസി എറണാകുളം ജില്ലാ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.
Advertisment
കോതമംഗലത്തെ സമര പന്തലിൽ നിന്നാണ് ഇവരെ പോലീസ് അറസ്റ്റു ചെയ്തു കൊണ്ടു പോയത്. കൂടാതെ ജനങ്ങൾക്ക് വേണ്ടി ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത നേതാക്കൾക്ക് ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നതായി ജില്ലാ പ്രസിഡന്റ് ജലീൽ മുല്ലപ്പിള്ളി, ജനറൽ സെക്രട്ടറി അൻസൽ കൊച്ചൂടി എന്നിവർ അറിയിച്ചു.