ഓഐസിസി എറണാകുളം ജില്ല : നിതീഷ് സക്കറിയയ്ക്ക് യാത്രയയപ്പ് നൽകി

New Update
d29a9841-bd49-4e17-a3d3-51d41efe102f

ബഹ്‌റൈൻ: ബഹ്റൈൻ ഓഐസിസി എറണാകുളം ജില്ലാ കമ്മിറ്റി സെക്രട്ടറി നിതീഷ് സക്കറിയയും കുടുംബവും ബഹ്‌റൈൻ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുകയാണ്.
ഈ അവസരത്തിൽ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു യാത്രയയപ്പ് സംഘടിപ്പിച്ചു. ഒഐസിസി ഓഫിസിൽ വച്ച് നടന്ന പരിപാടിയിൽ ഓഐസിസിയുടെ ഗ്ലോബൽ, ദേശീയ, ജില്ലാ കമ്മിറ്റി ഭാരവാഹികൾ പങ്കെടുത്തു. 

Advertisment

ജില്ലാ ആക്ടിങ് പ്രസിഡന്റ് മുഹമ്മദലി അധ്യക്ഷത വഹിച്ചു സംസാരിച്ച യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി അൻസൽ കൊച്ചൂടി സ്വാഗതവും ജില്ലാ സെക്രട്ടറി സുനിൽ തോമസ് നന്ദിയും പറഞ്ഞു.

കൂടാതെ ഓഐസിസി മിഡിൽ ഈസ്റ്റ് കൺവീനർ രാജു കല്ലുംപുറം, ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറി മനു മാത്യു, ദേശീയ വൈസ് പ്രസിഡന്റ് സിൻസൽ പുലിക്കോട്ടിൽ, സൽമാനുൽ ഫാരിസ്, പീറ്റർ തോമസ്, ജോൺസൻ തച്ചിൽ, സാബു പൗലോസ്, ജോബി ജോൺസൺ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് ജില്ലാ കമ്മിറ്റിയുടെ ഉപഹാരം ആക്ടിംഗ് പ്രസിഡന്റ് മുഹമ്മദലി നൽകി, ശേഷം നിതീഷ് സക്കറിയ മറുപടി പ്രസംഗം നടത്തി.

Advertisment