ബഹ്‌റൈൻ : ബഹ്‌റൈൻ ദേശീയ ക്രിക്കറ്റ് ടീമിൽ ഇടം ലഭിച്ച മുഹമ്മദ് ബാസിലിനെ ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി ആദരിച്ചു.പാലക്കാട് സ്വദേശിയായ മുഹമ്മദ് ബാസിൽ ഇന്ത്യൻ സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയാണ്.
കഴിഞ്ഞ മാസം ഐ സി സി ഗൾഫ് രാജ്യങ്ങൾക്ക് വേണ്ടി ദുബായിൽ സംഘടിപ്പിച്ച ഐ.എൽ. ടി 20 മത്സരങ്ങളിൽ ബഹ്‌റൈൻ ദേശീയ ടീമിന് വേണ്ടി മികച്ച പ്രകടനം നടത്തുവാൻ സാധിച്ചിരുന്നു.
ബഹ്‌റൈൻ ദേശീയ ടീമിൽ കളിക്കാൻ അവസരം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ കൂടിയായ മുഹമ്മദ് ബാസിലിന് നാടിന്റെ അഭിമാനം ഉയർത്തുന്ന തരത്തിൽ ഏറെ ദൂരം മുന്നോട്ട് പോവാൻ സാധിക്കട്ടെയെന്ന് യോഗം ആശംസിച്ചു.
/sathyam/media/media_files/2025/01/22/YH2v3dubsEbl8kAy1u0C.jpg)
ഒഐസിസി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി പ്രസിഡന്റ് സൽമാനുൽ ഫാരിസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നിസാർ കുന്നംകുളത്തിങ്ങൽ സ്വാഗതം ആശംസിച്ചു.
ഒഐസിസി ആക്റ്റിങ് പ്രസിഡന്റ് ബോബി പാറയിൽ, ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി മനു മാത്യു, പാലക്കാട് ജില്ല കമ്മിറ്റിയുടെ സംഘടന ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി സുനിൽ ചെറിയാൻ, ദേശീയ കമ്മിറ്റിയുടെ ട്രഷറർ ലത്തീഫ് ആയഞ്ചേരി,ഹുസൈൻ കൈക്കുളത്ത്, ഷംന ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു. ഷാക്കിർ തൃത്താല നന്ദി പറഞ്ഞു.