പത്തേമാരി ബഹ്റൈൻ ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ ഓണാഘോഷം വർണ്ണശബളമായ പരിപാടികളോടെ ആഘോഷിച്ചു

New Update
41526d6a-297e-4a2b-8183-239687bcf100 (1)

മനാമ: പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ ബഹ്റൈൻ ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ "പവിഴപ്പൊലിവ് 2025" എന്ന പേരിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സൽമാനിയ കലവറ പാർട്ടി ഹാളിൽ വെച്ച് വിപുലമായ സാംസ്കാരിക പരിപാടികളോടെ ആഘോഷിച്ചു.

Advertisment

നാടിൻ്റെ ഗൃഹാതുര സ്മരണകൾ ഉണർത്തിക്കൊണ്ട് അംഗങ്ങൾ ഒരുക്കിയ അത്തപ്പൂക്കളത്തോടു കൂടി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം  BMC ചെയർമാൻ  ഫ്രാൻസീസ് കൈതാരത്ത് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻ്റ് അനീഷ് ആലപ്പുഴ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ea8fa9ec-ce9f-4e94-b1a7-85faf0a66701


സെക്രട്ടറി അജ്മൽ കായംകുളം സ്വാഗതമാശംസിച്ചു. മുഖ്യാതിഥി മൂസഹാജി ഓണസന്ദേശം നൽകി. പത്തേമാരി സ്റ്റേറ്റ് സെക്രട്ടറിയും ബഹ്റൈൻ ചാപ്റ്റർ രക്ഷാധികാരിയുമായ ശ്രീ. സനോജ് ഭാസ്കർ, കോർകമ്മറ്റി വൈസ് പ്രസിഡൻ്റും ബഹ്റൈൻ ചാപ്റ്റർ രക്ഷാധികാരിയുമായ ശ്രീ. മുഹമ്മദ് ഈറക്കൽ, പ്രോഗ്രാം കൺവീനർ ലിബീഷ് വെള്ളൂക്കായ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 

ഉദ്ഘാടകനായ ശ്രീ. ഫ്രാൻസീസ് കൈതാരത്തിനും, മുഖ്യാതിഥി ശ്രീ. മൂസഹാജിക്കും പത്തേമാരിയുടെ സ്നേഹാദരവായി മൊമൻ്റോ നൽകി ആദരിച്ചു. അതോടൊപ്പം 46 തവണയിലധികം രക്തദാനം നൽകിയ ശ്രീ. സുജേഷ് എണ്ണയ്ക്കാടിന് രക്തദാനം മഹാദാനം എന്ന സാമൂഹിക പ്രതിബദ്ധത നിറവേറ്റുന്നതിനുള്ള അംഗീകാരമായി പത്തേമാരി ബഹ്റൈൻ ചാപ്റ്റർ ആദരവ് നൽകി.

14c82011-4937-43e4-a33d-e97e168618f9

തുടർന്ന് അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികൾ ഓണാഘോഷത്തിന് മാറ്റുകൂട്ടി. മാവേലിയെ വരവേറ്റുകൊണ്ടുള്ള ഘോഷയാത്രയും ശ്രദ്ധേയമായി. രാജേഷ് മാവേലിക്കരയുടേയും, സുനിൽ സുശീലൻ്റെയും മേൽനോട്ടത്തിൽ വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് പരിപാടികൾക്ക് സമാപനമായത്. 

25051663-c57e-486c-be8e-3963273ca137

ജനറൽ കൺവീനർ ഷാജി സബാസ്റ്റ്യൻ പത്തേമാരിയോടൊപ്പം ഓണാഘോഷത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ പ്രകാശ്, ശ്യാമള, ജോബി മോൻ, അനിത, ലൗലി, ആശ മുരളീധരൻ, മുസ്തഫ എന്നിവരോടൊപ്പം അസോസിയേഷൻ അംഗങ്ങളും കുടുംബാംഗങ്ങളും ഉൾപ്പെടെ നിരവധി പേർ ആവേശത്തോടെ പരിപാടിയിൽ പങ്കുചേർന്നു.

Advertisment