/sathyam/media/media_files/2025/08/19/prasanga-malsaram-2025-08-19-15-03-14.jpg)
ബഹ്‌റൈൻ : പടവ് കുടുംബ വേദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കായി ഓൺലൈൻ നടത്തിയ പ്രസംഗ മത്സരം വിജയികളെ പ്രഖ്യാപിച്ചു .
ജൂനിയർ കാറ്റഗറി വിഭാഗത്തിൽ ഒന്നാം സമ്മാനം - ആദിഷ് എ. രാകേഷ്,
രണ്ടാം സമ്മാനം - ഫാത്തിമ അനസ്
മൂന്നാം സമ്മാനം - ആയുഷ് രാജേഷ് എന്നിവർ കരസ്ഥമാക്കി
സീനിയർ കാറ്റഗറി വിഭാഗത്തിൽ ഒന്നാം സ്ഥാനം : സോയ അഹമ്മദ്,: രണ്ടാം സ്ഥാനം: യൂമ്‌ന സഗീർ, മൂന്നാം സ്ഥാനം: റിഫ അഫ്രിൻ, മൻഹ അഷ്റഫ് എന്നിവർ കരസ്ഥമാക്കി
" സ്വാതന്ത്ര്യ ദിന ചിന്തകൾ " എന്ന വിഷയത്തിൽ ജൂനിയർ വിഭാഗത്തിലും , "സ്വാതന്ത്ര്യാനന്തര ഇന്ത്യയും ഭരണ ഘടനയും" എന്ന വിഷയത്തിൽ സീനിയർ വിഭാഗത്തിലും ആണ് മത്സരങ്ങൾ നടന്നത്.
മത്സരത്തിൽ പങ്കെടുത്ത കുട്ടികൾ വിഷയാവതരണത്തിൽ മികച്ച നിലവാരം പുലർത്തിയതായും ഇത്തരം മത്സരങ്ങൾ കുട്ടികളിൽ ദേശസ്നേസ്നേഹം ഉയർത്തുവാൻ ഉതകുന്നതാണെന്നും വിധികർത്താക്കൾ അഭിപ്രായപ്പെട്ടു , പടവ് പ്രസിഡന്റ് സുനിൽ ബാബു, സെക്രട്ടറി മുസ്തഫ പട്ടാമ്പി, രക്ഷാധികാരി ഉമ്മർ പാനായിക്കുളം , എക്സിക്യൂട്ടീവ് അംഗം സഹിൽ തൊടുപുഴ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.