പാലക്കാട്‌ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ കായിക മേള പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

New Update
padaka spo

ബഹ്‌റൈൻ : പാലക്കാട്‌ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട് )കായിക മേള പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വർഷം തോറും പാക്ട് നടത്തി വരുന്ന കായിക മേളക്ക് ഇത്തവണയും വലിയ ആവേശവും പിന്തുണയുമാണ് ലഭിച്ചത്. 

Advertisment

395822c7-4d22-44d8-b375-1e2886ac73bd

ജീവിത ശൈലി രോഗങ്ങൾ മൂലം പ്രവാസികൾ വലിയ പ്രതിസന്ധി നേരിടുന്ന കാലത്ത് വ്യായാമത്തെയും കായിക രംഗത്തെയും പ്രവാസികൾക്കിടയിൽ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് പാക്ട് കായിക മേള സംഘടിപ്പിക്കുന്നത്. 

56ad83b2-84c9-46c6-9d07-422fe9f32c4b

നാലു ഗ്രൂപ്പുകളിലായി ഇരുന്നൂറിലേറെ പേർ മത്സര ഇനങ്ങളിൽ പങ്കെടുത്തു. പാക്ട് പ്രസിഡന്റ് അശോക് കുമാർ അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി ശിവദാസ് നായർ സ്വാഗതം പറഞ്ഞു. ഇന്ത്യൻ ക്ലബ്‌ പ്രസിഡന്റ് ജോസഫ് ജോയ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. 

3adab47e-1838-47f0-a14a-0d22a4f9ae7f

സമാപന സമ്മേളനത്തിൽ  കെ.എസ്. ഇ. ബി ഡയറക്ടർ അഡ്വ. മുരുകദാസ്  മുഖ്യാതിഥിയായി. പ്രവാസ ലോകത്തും കായിക രംഗത്തെ പ്രോത്സാഹിപ്പിക്കുവാൻ പാക്ട് നടത്തുന്ന ശ്രമങ്ങൾ മാതൃകപരമാണെന്ന് അഡ്വ. മുരുകദാസ് പറഞ്ഞു. സമ്മാന ദാനവും അദ്ദേഹം നിർവ്വഹിച്ചു. 

f7ae2521-187f-4a65-bd57-ff400fca6fee

പാക്ട് ചീഫ് കോർഡിനേറ്റർ ജ്യോതി മേനോൻ, ധന്യ രാഹുൽ, സുധീർ, സജിത  സതീഷ്, ഉഷ സുരേഷ്, സതീഷ് ഗോപാലകൃഷ്ണൻ,മൂർത്തി  നൂറണി, ജഗദീഷ് കുമാർ, ഗോപാലകൃഷ്ണൻ, ദീപക് വിജയൻ, രാംദാസ് നായർ, അനിൽ കുമാർ, അശോകൻ മണ്ണിൽ സൽമാനുൽ ഫാരിസ് തുടങ്ങിയവർ നേതൃത്വം നൽകി. രവി മാരാത്ത്‌ നന്ദി പറഞ്ഞു

Advertisment