പാലക്കാട്ടുകാരുടെ കുടുംബ കൂട്ടായ്മ പാലക്കാട് പ്രവാസി അസോസിയേഷൻ ദീവാളി ഫെസ്റ്റ് 2025 സംഘടിപ്പിച്ചു

New Update
43992468-1660-4f29-94d8-9a253e076870

ബഹ്‌റൈൻ : ബഹ്‌റിനിലെ പാലക്കാട്ടുകാരുടെ കുടുംബ കൂട്ടായ്മ പാലക്കാട് പ്രവാസി അസോസിയേഷൻ ദീവാളി ഫെസ്റ്റ് 2025 സംഘടിപ്പിച്ചു,നവംബർ 7 നു വൈകീട്ട് 6 മാണി മുതൽ കർസാക്കാനിലെ ലെവെണ്ടർ പൂള് ഗാർഡനിൽ വെച്ച് നടന്ന പരിപാടിയിൽ അംഗങ്ങൾ ഫാഷൻ ഷോ,വിവിധ മത്സരങ്ങൾ,നൃത്തങ്ങൾ എന്നിവ അവതരിപ്പിച്ചു, ഉത്തരേന്ത്യൻ ശൈലിയിൽ നടന്ന ഫെസ്റ്റ് വിവിധയിനം ചാട്ടുകൾ,അംഗങ്ങൾ തയ്യാറാക്കിയ ഭക്ഷണ വിഭവങ്ങൾ,മധുര പലഹാരങ്ങൾ എന്നിവകൊണ്ട് വ്യത്യസ്തമായി.

Advertisment

6cf6ded3-f24a-4240-bf1f-e58f1702750b

കൺവീനർമാരായ വിനോദ്,മണിലാൽ,പ്രദീപ്,പ്രവീൺ,അനിൽ  എന്നിവർ നിയന്ത്രിച്ച ഫെസ്റ്റിൽ,രാജീവ് സ്വാഗതം അർപ്പിച്ചു സംസാരിച്ചു.ഫാഷൻ ഷോ ജഡ്ജസ് ആയ ബാബു മലയിൽ,വരദ അനിൽ,നിസാർ വനിതകളുടെ ഫാഷൻ ഷോയിൽ ഹർഷ പ്രദീപിനേയും ,പുരുഷന്മാരുടെ ഫാഷൻ ഷോയിൽ സതീഷ് നായരെയും  വിജയികളായി തിരഞ്ഞെടുത്തു.വിജയികൾക്ക് ജയറാം രവി സമ്മാനം നൽകി.
 
സാമൂഹ്യ ഭാവനാത്മക പഠനത്തിൽ ഡോക്ടറേറ്റ് നേടിയ ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ.ഗോപിനാഥ് മേനോനെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു,ജയശങ്കർ സി നായർ എല്ലാവർക്കും ദീപാവലി ആശംസകൾ നേർന്നു.

Advertisment