/sathyam/media/media_files/2026/01/25/bmc-2026-01-25-14-36-29.jpg)
മനാമ: ബഹ്റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ്റെ PAPA- Bahrain 5-ാം വാർഷികാഘോഷവും 2026-27 വർഷത്തെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ സ്ഥാനാരോഹണ ചടങ്ങും 'ഹൃദയപൂർവ്വം പത്തനംതിട്ട 2026' എന്ന പേരിൽ വിപുലമായി ആഘോഷിക്കുന്നു.
ജനുവരി 30 വെള്ളിയാഴ്ച വൈകുന്നേരം 5:30-ന് സുഖയ്യയിലുള്ള ബി.എം.സി ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടികൾ നടക്കുക. പ്രമുഖ മാധ്യമപ്രവർത്തക സുജയ പാർവ്വതി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. അജു ടി. കോശിയാണ് പരിപാടിയുടെ അവതാരകൻ.
വാർഷികാഘോഷത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന കലാപരിപാടികളാണ് ഒരുക്കിയിരിക്കുന്നത്:
* പ്രശസ്തർ അണിനിരക്കുന്ന മാജിക് ഷോ
* മെന്റലിസം ഷോ
* സിനിമാറ്റിക് ഡാൻസ് *
* വിവിധയിനം മറ്റ് കലാപരിപാടികൾ
അസോസിയേഷൻ പ്രസിഡൻ്റ് - വിഷ്ണു വി, സെക്രട്ടറി - സുനു കുരുവിള, ട്രഷറർ - വിനീത് വി.പി, രക്ഷാധികാരി - വർഗീസ് മോടിയിൽ, പ്രോഗ്രാം കൺവീനർ അനിൽ രാഘവൻ എന്നിവരുടെ നേതൃത്വത്തിൽ പരിപാടിയുടെ വിജയത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. ഐമാക് ബി.എം.സി (IMAC BMC) ആണ് പരിപാടിയുടെ മുഖ്യ പ്രായോജകർ.
കൂടുതൽ വിവരങ്ങൾക്കും പ്രവേശനത്തിനുമായി ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us