പി സി ഡബ്ലിയു എഫ് ബഹ്റൈൻ പൊൻബീറ്റ്സ് മുട്ടിപ്പാട്ട് ടീം അരങ്ങേറ്റം കുറിച്ചു

New Update
841001a7-530f-4785-8e33-66a324336dc8

മനാമ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്റൈൻ ചാപ്റ്റർ കലാവേദിയുടെ കീഴിൽ പി സി ഡബ്ല്യൂ എഫ് ബഹ്റൈൻ ചാപ്റ്റർ പൊൻബീറ്റ്സ് മുട്ടിപ്പാട്ട് ടീം ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം (ബിഎംഡിഎഫ്) സംഘടിപ്പിച്ച ഓണനിലാവ് 2025 ൽ വെച്ച് പ്രൗഢഗംഭീരമായ അരങ്ങേറ്റം കുറിച്ചു.

Advertisment

പൊന്നാനി താലൂക്കിലെ കലാകാരന്മാരെ ഉന്നതിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ പി സി ഡബ്ലിയു എഫ് കലാവേദി കൺവീനർ നസീർ പൊന്നാനിയുടെ നേതൃത്വത്തിലാണ് പൊൻബീറ്റ്സ് മുട്ടിപ്പാട്ട് ടീം രൂപീകരിച്ചത്.

ജോയിന്റ് കൺവീനർമാരായ അലി കാഞ്ഞിരമുക്ക്, ജസ്‌നി സെയ്ത് ഒപ്പം ഇസ്മായിൽ,  ശിഹാബ് വെളിയങ്കോട്, അൻവർ പുഴമ്പ്രം, നബീൽ എം വി, എം എഫ് റഹ്മാൻ, ഫിറോസ് വെളിയങ്കോട്, തസ്‌നി അൻവർ, സിതാര നബീൽ, ലൈല റഹ്മാൻ, ശിഫ ശിഹാബ്, ഷഹല ആബിദ്, റയാൻ സെയ്ത്, മുഹമ്മദ്‌ ഹസ്ഫാൻ വിഎം എന്നിവരടങ്ങുന്ന മറ്റു ടീം അംഗങ്ങൾക്ക് ഡോക്ടർ യാസർ ചോമയിൽ, ഡോക്ടർ ശ്രീദേവി എന്നിവർ മൊമെന്റോയും ബി എം ഡി എഫ് ആക്ടിങ് പ്രസിഡന്റ് റംഷാദ് അയിലക്കാട് പ്രിവിലേജ് സർട്ടിഫിക്കറ്റും കൈമാറി.

Advertisment