ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്നേഹം അറിഞ്ഞ മലയാളി. പോപ്പ് ചേർത്തുനിർത്തിയ ധന്യനിമിഷങ്ങൾ ഓർത്തെടുത്ത് പത്തനംതിട്ടക്കാരനായ ബഹ്റൈൻ പ്രവാസി. മാർപാപ്പയുടെ അനു​ഗ്രഹം ഏറ്റുവാങ്ങിയതിന്റെ നിർവൃതിയിൽ അനിൽ

author-image
ബഷീര്‍ അമ്പലായി
Updated On
New Update

ബഹറൈൻ: ഫ്രാന്‍സിസ് മാർപാപ്പയുടെ ബഹറൈൻ സന്ദർശന വേളയിൽ അദ്ദേഹത്തെ നേരിൽ കാണാനും അനു​ഗ്രഹം ഏറ്റുവാങ്ങുവാനും സാധിച്ചതിന്റെ നിർവൃതിയിലാണ് പത്തനംതിട്ട സ്വദേശിയും ബഹ്റൈനില്‍ പ്രവാസിയുമായ അനിൽ.  

Advertisment

ആയിരക്കണക്കിന് വിശ്വാസികൾ കൊതിച്ചിരുന്ന ധന്യനിമിഷം തനിക്ക് ലഭിച്ചത് സൗഭാ​ഗ്യമാണെന്ന് മാർപാപ്പയുടെ വിയോ​ഗത്തിന് പിന്നാലെ അനിൽ പറഞ്ഞു. പോപ്പിനോട് ചേര്‍ന്നിരുന്ന് കൈകള്‍ വാരിപ്പുണര്‍ന്നതും അനുഗ്രഹീതനായതുമെല്ലാം അനിൽ ഓർത്തെടുത്തു.

publive-image

ബഹറൈൻ ആഭ്യന്തര മന്ത്രാലയത്തിന് വേണ്ടി പോപ്പിന്റെ സന്ദര്‍ശന ഫോട്ടോകള്‍ എടുക്കുന്ന ചുമതലയായിരുന്നു അനിലിന്. മീഡിയ ലൈവ് എന്ന പ്രോഡക്ഷന്‍ കമ്പനി നടത്തുന്ന അനിൽ ബഹറൈൻ കേരള സേഷ്യൽ ഫോറം അം​ഗം കൂടിയാണ്. 

പ്രായാധിക്യത്തിന്റെ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നിട്ടും അദ്ദേഹം റോയല്‍ കോര്‍ട്ടിലെ ഉദ്യോഗസ്ഥരുമായും പ്രതിനിധികളുമായെല്ലാം ചിത്രങ്ങൾ എടുത്തിരുന്നു. അവയെല്ലാം ക്യാമറയിൽ പകർത്തിയതും അനിൽ ആയിരുന്നു. അന്ന് താൻ അടുത്തിരുന്നു ഫോട്ടോ എടുക്കുകയും തന്റെ രണ്ട് കൈയും ചേര്‍ത്ത് പിടിച്ച് മാർപാപ്പ ആശിര്‍വദിക്കുകയും ചെയ്തിരുന്നു. 

publive-image

താൻ ഇന്ത്യയിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ പോപ്പിന്റെ മുഖത്ത് വിരിഞ്ഞ നിറപുഞ്ചിരി ഇന്നും ഓർമകളിൽ തെളിഞ്ഞുനിൽക്കുന്നതായും ആ നിമിഷം അത്യധികം സന്തോഷവും അഭിമാനവും നിറഞ്ഞതാണെന്നും അനിൽ പറഞ്ഞു. 

publive-image

പോപ്പിനൊപ്പമുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവച്ചതോടെ ലോകത്തിന്റെ പല ഭാഗത്ത് നിന്നുള്ളവർ തന്നെ വിളിച്ചിരുന്നെന്നും പോപ്പ് സ്പര്‍ശിച്ച തന്റെ കൈകൾ മലയാളികൾ മുത്തികൊണ്ടാണ് സ്നേഹം പ്രകടിപ്പിച്ചതെന്നും അനിൽ പറഞ്ഞു. 

 

 

Advertisment