ബഹ്റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു

New Update
2e9fd533-f5bc-41e7-b9e4-2aa11d8b556d

മനാമ : ബഹ്റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ,  കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്റൈൻ ഓണാഘോഷം "ഓണോത്സവം" കഴിഞ്ഞ ദിവസം അദ്ലിയ സെഞ്ച്വറി ഇന്റർനാഷണൽ റെസ്റ്റോറന്റ് ഹാളിൽ വെച്ച് .

Advertisment

അംഗങ്ങളും,കുടുംബാംഗങ്ങളുമടക്കം നിരവധി പേർ പങ്കെടുത്ത "ഓണോത്സവ"  ത്തിൽ ഗൃഹാ തുരസ്മരണകൾഉണർത്തുന്ന വിവിധങ്ങളായ ഓണക്കളികളും,   ഓണപ്പാട്ടുകൾ അടങ്ങിയ സംഗീത വിരുന്നും, കുട്ടികളുടെ നൃത്ത നൃത്ത്യങ്ങളും  "ഓണോത്സവ"ത്തിനു മിഴിവേകി.

തുടർന്ന് കോഴിക്കോടിന്റെ തനത് രീതിയിലുള്ള വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. "ഓണോത്സവം" ആഘോഷ പരിപാടികൾക്ക്  പവിഴദ്വീപിലെകോഴിക്കോട്ടുകാർ, കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്റൈൻ ആക്ടിങ് പ്രസിഡന്റ് പ്രീജിത്ത്,  ജനറൽ സെക്രട്ടറി പ്രജി ചേവായൂർ, മറ്റു
 ഭാരവാഹികൾ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, വനിതാ വിഭാഗം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment