ബഹ്റൈനിൽ നിറഞ്ഞ ജനാവലിക്ക് മുന്നിൽ പ്രതിഭ 'അരങ്ങ് 2025'ന് സമാപനം

author-image
ബഷീര്‍ അമ്പലായി
Updated On
New Update
ef3e782b-4894-44ea-a4fa-c4c82a0a3500

മനാമ : സൽമാബാദിലെ ഗൾഫ് എയർ ക്ലബ്‌ ഓഡിറ്റോറിയത്തിലെ നിറഞ്ഞു കവിഞ്ഞ ജന പങ്കാളിത്തത്തോടെ ബഹ്‌റൈൻ പ്രതിഭ റിഫ മേഖല കമ്മിറ്റി സംഘടിപ്പിച്ച 'അരങ്ങ് 2025' ന് സമാപനം കുറിച്ചു. പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത് സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്തു. 

Advertisment

പ്രതിഭ രക്ഷാധികാരി സമിതി അംഗങ്ങളായ സിവി നാരായണൻ , സുബൈർ കണ്ണൂർ , ഷീബ രാജീവൻ, പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ , പ്രസിഡണ്ട് ബിനു മണ്ണിൽ എന്നിവർ സമാപന സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.

96a30f1b-60c6-4dc8-ba20-6c156be237f5

മേഖല പ്രസിഡണ്ട് ഷിജു പിണറായി അദ്ധ്യക്ഷത വഹിച്ചു, മേഖല സെക്രട്ടറി മഹേഷ് കെ വി സ്വാഗതവും, സംഘാടക സമിതി ജനറൽ കൺവീനർ ജയേഷ് കെ വി നന്ദിയും രേഖപ്പെടുത്തി.

തുടർന്ന് മേഖലയിലെ കുട്ടികൾ ഉൾപ്പെടെയുള്ള അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ഡോ:ജാസി ഗിഫ്റ്റ് നയിച്ച സംഗീത നിശയും അരങ്ങേറി.

 
റിഫ മേഖല കമ്മറ്റിക്ക് കീഴിലെ ഏഴ് യൂണിറ്റുകളിൽ നിന്നുള്ള അംഗങ്ങളെയും കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് ജനുവരി മുതൽ  അഞ്ച് മാസത്തോളം നീണ്ട് നിന്ന 'അരങ്ങ് 2025'  ഗ്രാൻഡ്‌ഫിനാലെ പങ്കാളിത്തം കൊണ്ട് വിജയിപ്പിച്ച ബഹ്‌റൈനിലെ മുഴുവൻ കലാസ്നേഹികൾക്കും നന്ദി രേഖപ്പെടുത്തുന്നതായി ഭാരവാഹികൾ അറിയിച്ചു.

Advertisment