/sathyam/media/media_files/TxbHnf1R5Z6eOpBPwfNt.jpg)
മനാമ: പ്രവാസി മിത്ര ആർട്ടിഫിഷൽ ഇന്റലിജൻസ് ശില്പശാല സംഘടിപ്പിച്ചു. പ്രവാസി മിത്ര പ്രവാസി സെൻററിൽ സംഘടിപ്പിച്ച "ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എവരി ഡേ ലൈഫ്" ശില്പശാലക്ക് ആയിഷ പർവീൺ നേതൃത്വം നൽകി.
ലോകത്ത് എല്ലാ മേഖലകളിലും കാലാനുസൃതമായ മാറ്റങ്ങൾ നടക്കുന്നുണ്ട്. അതിൽ സാങ്കേതിക വിദ്യയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന നിർമ്മിത ബുദ്ധിയുടെ അഥവാ ആർട്ടിഫിഷൽ ഇന്റലിജൻസ് (AI) നമ്മുടെ ജീവിതത്തിലും വിദ്യാഭ്യാസത്തിലും തൊഴിലുകളിലും വലിയ കുതിച്ചുചാട്ടങ്ങൾ ഉണ്ടാക്കും. പുതിയ കാലത്ത് തൊഴിൽ തേടിയിറങ്ങുന്നവർക്കും ബിസിനസ് രംഗത്തേക്ക് ഇറങ്ങുന്നവർക്കും വലിയ രീതിയിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസിനെ ഉപയോഗപ്പെടുത്താൻ സാധിക്കും എന്ന് ആയിഷ പർവീൺ ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കി.
പ്രവാസി മിത്ര പ്രസിഡൻ്റ് വഫ ഷാഹുൽ അധ്യക്ഷത വഹിച്ചു. ലോകത്ത് അനുദിനം വളർന്നുകൊണ്ടിരിക്കുന്ന നിർമ്മിത ബുദ്ധിയുടെ പുതിയ ലോകക്രമത്തിൽ പ്രവാസി സമൂഹം തങ്ങളെ അടയാളപ്പെടുത്താൻ ശ്രമിക്കണം എന്ന് അവർ പറഞ്ഞു. പ്രവാസി മിത്ര വൈസ് പ്രസിഡൻ്റ് ലിഖിത ലക്ഷ്മൺ സ്വാഗതവും മസീറ നജാഹ് നന്ദിയും പറഞ്ഞു