/sathyam/media/media_files/2024/11/10/SSDrArdi6I7V04ApUwoL.jpg)
മനാമ: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയർശിനി പബ്ലിക്കേഷൻ ബഹ്‌റൈനിലേക്കുള്ള ജില്ല കോർഡിനേറ്റർമാരെ നിയമിച്ചു.
ബഹ്‌റൈൻ മലയാളികൾക്കിടയിലുള്ള എഴുത്തുകാരെ കണ്ടെത്തുക, സാഹിത്യ സാംസ്‌കാരിക വേദികൾ സംഘടിപ്പിക്കുക,വായനയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുക എന്നിവ ലക്ഷ്യമാക്കിയാണ് കോർഡിനേറ്റർമാരെ നിയമിച്ചിരിക്കുന്നത്.
കുട്ടികൾള്‍ക്ക് വേണ്ടിയുള്ള വായന കളരി,ചിത്ര രചന,കലാ മത്സരങ്ങൾ,പ്രസംഗ മത്സരം തുടങ്ങി നിരവധിയായ പരിപാടികൾ നടത്തുവാൻ ഉദ്ദേശിക്കുന്നുണ്ടെന്ന് പ്രിയദർശിനി ബഹ്‌റൈൻ ഘടകം കോർഡിനേറ്റർ സൈദ് എം.എസ് പറഞ്ഞു
തെരഞ്ഞെടുക്കപ്പെട്ട ജില്ല കോർഡിനേറ്റർമാർ: അനി. ടി (തിരുവനന്തപുരം), മനോജ് ചെന്നപേട്ട (കൊല്ലം), ബിബിൻ മാടത്തേത്ത് (പത്തനംതിട്ട), ജിബി കളീക്കൽ( ആലപ്പുഴ) ,നിബു തോമസ് (കോട്ടയം), മേഘ ജോസഫ് (ഇടുക്കി), സിൻസൻ ചാക്കോ പുലിക്കോട്ടിൽ (എറണാകുളം), ജെയ്‌സൺ മഞ്ഞലി (തൃശൂർ), ജോജി ലാസർ (പാലക്കാട്), രാജേഷ് വർഗീസ് (മലപ്പുറം), അഷ്‌റഫ് പുതിയപാലം (കോഴിക്കോട്), ആൻസൻ പി ഐസക് ( വയനാട്), ഷാന്തിയ കണ്ണോത്ത് (കണ്ണൂർ), ഭാസ്കര കൃഷ്ണൻ (കാസർഗോഡ്).