ബഹ്റൈനിൽ പ്രിയദർശിനി പബ്ലിക്കേഷൻസ് പുസ്തക ചർച്ച

New Update
priyadershini publication

മനാമ: പ്രിയദർശിനി പബ്ലിക്കേഷൻസ് ബഹ്‌റൈൻ ചാപ്റ്റർ, 24/05/2025 ശനിയാഴ്ച 7:30 ന് പുസ്തക ചർച്ച സംഘടിപ്പിക്കുന്നുബഹ്‌റൈനിലെ അറിയപ്പെടുന്ന എഴുത്തുകാരൻ ജലീലിയോയുടെ (അഡ്വ.ജലീൽ) റങ്കൂൺ സ്രാപ്പ്' എന്ന പുസ്തകം ആണ് ചർച്ച ചെയ്യുന്നത്. 

Advertisment

വൈകിട്ട് 7:30ന് സഗയ്യയിൽ ഉള്ള ഒഐസിസി ഓഫീസിൽ വച്ച് നടക്കുന്ന ഈ പരിപാടിയിൽ പ്രമുഖ സാംസ്‌കാരിക സാമൂഹ്യ നിരീക്ഷകൻ  സജി മാർക്കോസ് പുസ്തകം അവതരിപ്പിച്ചു സംസാരിക്കുന്നു. കൂടാതെ ബഹ്‌റൈനിലെ സാംസ്‌കാരിക രംഗത്തെ മറ്റു പ്രമുഖരും പുസ്തകത്തെക്കുറിച്ച് സംസാരിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്നു.

ഈ പുസ്തക ചർച്ചയിലേക്ക്‌ ഏവരേയും സ്വാഗതം ചെയ്യുന്നു. സൈത് എം.എസ്,
ബഹ്‌റൈൻ ചാപ്റ്റർ കോഓർഡിനേറ്റർ, പ്രിയദർശിനി പബ്ലിക്കേഷൻസ്. സിൻസൺ പുലിക്കോട്ടിൽ,പ്രോഗ്രാം കോർഡിനേറ്റർ.

Advertisment