/sathyam/media/media_files/2025/10/09/bc15cd97-da0f-4672-b129-3fe0760bf23a-2025-10-09-20-36-04.jpg)
മനാമ: ബഹ്‌റൈനിൽ ജോൺ ബ്രിട്ടാസ് ഡോ. അരുൺകുമാർ പാർലിമെന്റ് അംഗം അഡ്വ അബ്ദുല്ല ബിൻ ഖലീഫ അൽ റുമൈഹിയും പങ്കെടുക്കുന്നു
പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറം പ്രൊഫഷണൽ അതിന്റെ മെമ്പർമാർക്കും ക്ഷണിക്കപ്പെട്ടവർക്കും ആയി സംഘടിപ്പിക്കുന്ന പ്രഫഷണൽ മീറ്റ് ഒക്ടോബർ 10ന് വൈകീട്ട് ടൂബ്ലി മർമാരീസ് ഹാളിൽ വെച്ച് ചേരുന്നു.
മെയ് മാസം നാടക്കാനിരുന്ന പരിപാടി വിശിഷ്‌ടാതിഥികളുടെ അസൗകര്യം കാരണം മാറ്റിവെച്ചതായിരുന്നു. ലോകസഭാ മെമ്പർ പി കെ ഷാനവാസ് ജനറൽ കൺവീനറായ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ബഹ്‌റൈനിൽ താമസിക്കുന്ന മലയാളികളായ പ്രൊഫഷണൽസ് ചേർന്ന് രൂപം കൊടുത്ത കൂട്ടായ്മയാണ് പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറം.
എൻജിനിയർമാർ, ഡോക്ടർമാർ, അദ്യാപകർ, മാനേജർമാർ തുടങ്ങി നിരവധി പ്രഫഷനുകൾ ഇതിനോടകം തന്നെ ഈ കൂട്ടായ്മയുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്.
റീബിൾഡ് കേരള പദ്ധതിയുമായി വളരെ സജീവമായി ഗവൺമെന്റുമായി ഇടപെട്ട് പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് പിപിഎഫ്.