/sathyam/media/media_files/WAjWAESx0VlLEmPw2xJj.jpg)
മനാമ: അര്‍ഹതപ്പെട്ടവര്‍ക്കുള്ള സഹായം എന്ന ലക്ഷ്യത്തില്‍ എല്ലാ വര്‍ഷവും റമദാന്‍ മാസത്തില്‍ ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് നടത്തിവരുന്ന റമദാന്‍ കിറ്റ് വിതരണത്തിന് തുടക്കം. ക്യാപിറ്റൽ ഗവർണർ ശൈഖ് റാഷിദ് ബിൻ അബ്ദുൽ റഹ്മാൻ ബിൻ റാഷിദ് അൽ ഖലീഫയുടെ മേൽനോട്ടത്തിൽ ആദ്യഘട്ട ഭക്ഷണ കിറ്റുകള്‍ ബികെഎസ്എഫിന് കൈമാറി.
ഡയറക്ടർ ഓഫ് ഇൻഫർമേഷൻ & ഫോളോഅപ് മേധാവി യൂസഫ് യാഖൂബ് ലോറി ബിഎംബിഎഫ് രക്ഷാധികാരി ബഷീർ അമ്പലായിക്ക് ആദ്യ ഘട്ട കിറ്റുകള്‍ കൈമാറി. വൺ ബഹ്‌റൈൻ സാരഥി ആൻ്റണി പൗലോസ്, ബികെഎസ്എഫ് വളണ്ടിയർന്മാരായ അജീഷ് കെ.വി, സലീം മമ്പ്ര, മനോജ് വടകര, ലെത്തീഫ് മരക്കാട്ട്, അൻവർ ശൂരനാട്, ബഷീർ കുമരനെല്ലൂർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കിറ്റ് കൈമാറ്റം.
ക്യാപിറ്റൽ ഗവർണറ്റിൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു അംഗീകൃത സേവന വളണ്ടിയർ കൂട്ടായ്മക്ക് കിറ്റ് കൈമാറിയത്. കൊവിഡ് ദുരിതഘട്ടത്തിലും, പിന്നീടുള്ള വര്‍ഷങ്ങളിലും ബഹ്‌റൈന്റെ വിവിധ മേഖലകളിലുള്ള അര്‍ഹതപ്പെട്ടവര്‍ക്ക് സ്വദേശി, വിദേശി വ്യത്യാസമില്ലാതെ ആയിരക്കണക്കിന് കിറ്റുകള്‍ വിതരണം ചെയ്ത് ബഹ്‌റൈന്‍ ജനസമൂഹത്തില്‍ ഏറെ പ്രശംസ പിടിച്ചു പറ്റിയ സേവന കൂട്ടായ്മയാണ് ബഹ്‌റൈന്‍ കേരള സോഷ്യല്‍ ഫോറം (ബികെഎസ്എഫ്).