മനാമ: ബി.കെ.എസ് എഫ്. നേതൃത്വത്തിൽ ബഹ്റൈനിൽ റമദാൻ കിറ്റുകൾ വിതരണം ആരംഭിച്ചു. കോവിഡ് കാലം മുതൽ റമളാൻ പുണ്യമാസത്തിൽ അർഹതപ്പെട്ടവരിൽ ബി.കെ.എസ് എഫ് റമദാൻ കിറ്റുകൾ വിതരണം ചെയ്യുന്നുണ്ട് .
സ്വദേശി വനിത ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിൻ്റെ ചാരിറ്റി പ്രവർത്തനത്തിന് നൽകി വരുന്ന റമദാൻ കിറ്റുകളാണ് ചാരിറ്റി വിങ്ങിൻ്റെ നേതൃത്വത്തിൽ വിതരണം ചെയ്തത്
/sathyam/media/media_files/2025/03/02/0ZO9qSZKDjkgHpXRp8cN.jpg)
റമദാൻ കിറ്റുവിതരണത്തിന്റെ ഉദ്ഘാടനം ബി.കെ. എസ് .എഫ് രക്ഷാധികാരി സുബൈർ കണ്ണൂർ വിവിധ രാജ്യങ്ങളിലെ തൊഴിലാളികൾക്ക് കൈമാറി കൊണ്ട് നിർവഹിച്ചു.
ബഷീർ അമ്പലായി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബി.കെ.എസ് എഫ് ചാരിറ്റി വിങ്ങ് ഭാരവാഹികളുടെ നേതൃത്വത്തിൽ മാഹൂസിൽ വെച്ച് നടന്നു.
.