/sathyam/media/media_files/RfIBMZQonjfhunon3HsB.jpg)
ബഷീർ അമ്പലായി
മനാമ : മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബഹ്‌റൈനിൽ സന്ദർശനത്തിന് എത്തുന്നു. സെപ്‌റ്റംബർ 6 നാണ് രാഷ്ട്രപതി ബഹ്‌റിനിൽ എത്തുക. 169-ാമത്, ശ്രീനാരായണ ഗുരുജയന്തി ആഘോഷങ്ങളുടെ ഭാഗമായി ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി, ഗുരുദേവ സോഷ്യൽ സൊസൈറ്റി, ഗുരു സേവാ സമിതി എന്നീ സംഘടനകൾ സംയുക്തമായി നടത്തുന്ന ഗുരുജയന്തി ആഘോഷങ്ങളുടെ ഉത്‌ഘാടനത്തിനാണ് മുൻ രാഷ്ട്രപതി എത്തുന്നത്.
സെപ്റ്റംബർ 7, 8, 9 തീയതികളിൽ നടക്കുന്ന മൂന്ന് ദിവസങ്ങളിലായി നടക്കുന്ന വിപുലമായ പരിപാടികളില്‍ ഇന്ത്യയുടെരാംനാഥ് കോവിന്ദ് മുഖ്യാതിഥി ആയിരിക്കും. ചടങ്ങുകളിൽ ബഹ്‌റൈനിലെ വിവിധ മന്ത്രാലയങ്ങളില്‍ നിന്നുള്ള മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, സാമൂഹിക സംഘടനാ പ്രതിനിധികള്‍, വ്യവസായ പ്രമുഖർ, തുടങ്ങി സമൂഹത്തിന്‍റെ നാനാതുറകളില്‍ നിന്നുള്ളവർ പങ്കെടുക്കും.
സെപ്‌റ്റംബർ 7-ന് വൈകീട്ട് ബഹ്‌റിനിൽ നടക്കുന്ന പ്രത്യേക വിരുന്നിലും രാഷ്ട്രപതിയാണ് മുഖ്യാതിഥി. ലീഡർഷിപ്പ് ഡിന്നർ സംഗമം മനാമി ക്രൗൺ പ്ലാസ കൺവെൻഷൻ സെന്ററിൽ വൈകിട്ട് 7 മണിക്ക് ആരംഭിക്കും. 400-450 അംഗങ്ങൾക്കായി പരിമിതപ്പെടുത്തിയിട്ടുള്ള ഒരു എക്‌സിക്യൂട്ടീവ് ഡിന്നർ ഇവന്റാണിത്. ചടങ്ങിൽ പ്രമുഖ വ്യവസായി ഡോ. വർഗീസ് കുര്യനെ ആദരിക്കും.
സെപ്തംബർ 8-ന്, മുൻ രാഷ്ട്രപതി പൊതു പരിപാടിയിലും പങ്കെടുക്കുന്നുണ്ട്. ‘ട്രിബ്യൂട്ട് ടു ബഹ്റൈൻ' എന്ന പേരിൽ ഇന്ത്യൻ സ്കൂളിൽ നടക്കുന്ന ചടങ്ങിൽ 3000-ത്തിലധികം അംഗങ്ങൾ സാക്ഷ്യം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 'ട്രിബ്യൂട്ട് ടു ബഹ്‌റൈൻ' (ബഹറിനെ ആദരിക്കൽ) എന്ന പരിപാടി ഊഷ്മളമായ സാഹോദര്യത്തിന്റെ മറ്റൊരു തെളിവാണ്. റിപ്പബ്ലിക് ഓഫ് ഇന്ത്യയും ബഹ്‌റൈൻ രാജ്യവും പങ്കിടുന്ന സുദൃഢമായ ബന്ധം കൂടുതൽ ഊഷ്മളമാക്കുന്നതിന് ഇത് ഉപകരിക്കും.
വൈകുന്നേരം 6:30-ന് സാംസ്കാരിക പരിപാടികൾ ആരംഭിക്കും.
സെപ്റ്റംബർ 9-ന് രാഷ്ട്രപതി ‘കുട്ടികളുടെ പാർലമെന്റ്’ ഉദ്ഘാടനം ചെയ്യും. ചിൽഡ്രൻസ് പാർലമെന്റിന്റെ ഭാഗമായി സ്‌കൂളുകൾ, ഗാവൽ ക്ലബ്ബുകൾ തുടങ്ങി
ബഹ്‌റൈനിലെ സോഷ്യൽ അസോസിയേഷനുകളിലെയും കുട്ടികൾ പങ്കെടുക്കും. ചർച്ചചെയ്യുന്ന വിഷയം - 'സംസ്കാരങ്ങളുടെ സംഗമം, മാനവികതയുടെ ആത്മാവ്' .
പരിപാടികൾ വിശദീകരിക്കാൻ മൂന്നു സംഘടനകളുടെയും പ്രധാന ഭാരവാഹികൾ അണിനിരന്ന പത്രസമ്മേളനം ബഹ്‌റിനിൽ നടന്നു. മാനവികതയിലൂന്നിയുള്ള വികസനത്തിന്‍റെയും, വൈവിധ്യമാര്‍ന്ന സംസ്കാരങ്ങളുടേയും സംഗമഭൂമിയായ ഈ പവിഴദ്വീപ് പ്രവാസികള്‍ക്ക് ഏറെ പ്രീയപ്പെട്ടതാണെന്ന് സമ്മേളനത്തിൽ സംസാരിച്ച എസ്.എൻ.സി.എസ് ചെയർമാൻ സുനീഷ് സുശീലൻ അഭിപ്രായപ്പെട്ടു.
“മാനവമൈത്രി’’ യുടെ മകുടോദാഹരണമായ ബഹ്‌റൈൻ, സമാധാനത്തിനും സഹവര്‍ത്തിത്വത്തിനും എന്നും ലോകത്തിനു തന്നെ മാതൃകയാണ്.