/sathyam/media/media_files/2025/05/29/jBjxHYu8Z6ky2B7C3omk.jpg)
ബഹ്‌റൈൻ - മനാമ : ഇരയാക്കപ്പെടുന്ന, ശബ്ദം ഇല്ലാത്ത മനുഷ്യരോടൊപ്പം നിൽക്കുന്ന ഒരു നോവൽ ആണ് റങ്കൂൺ സ്രാപ്പ് എന്ന് സജി മാർക്കോസ് അഭിപ്രായപെട്ടു. കുടിയേറ്റത്തിൻ്റെയും പാലായനത്തിൻ്റെയും ഭരണകൂട വേട്ടയാട്ടലുകളുടെയും യാതനാപൂർണ്ണമായ ജീവിതങ്ങള അനുഭവിപ്പിക്കുന്ന നോവൽ വ്യത്യസ്തമായ അനുഭവമാണ് വായനക്കാരന് തരുന്നത് എന്നും അദ്ദേഹം കൂട്ടിചേർത്തു. പ്രിയദർശിനി പബ്ലിക്കേഷൻസ് ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിച്ച പുസ്തക ചർച്ചയിൽ പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഭരണകൂടത്തിനെതിരെയുള്ള ഏറ്റവും വലിയ പ്രതിരോധം കലയാണെന്നും അതുകൊണ്ട് ഇതുപോലുള്ള പരിപാടി സംഘടിപ്പിക്കുന്നത് ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഏറ്റവും ആവശ്യമുള്ളതാണ് എന്നും മറുപടി പ്രസംഗത്തിൽ പുസ്തകത്തിന്റെ രചയിതാവ് ജലീലിയോ(അഡ്വ:ജലീൽ) പറഞ്ഞു.
പ്രിയദർശിനി പബ്ലിക്കേഷൻസ് ബഹ്‌റൈൻ ചാപ്റ്റർ കോർഡിനേറ്റർ സൈത്. എം.എസ് അധ്യക്ഷത വഹിച്ച പരിപാടി ഒഐസിസി നാഷണൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ബോബി പാറയിൽ ഉത്‌ഘാടനം നിർവഹിച്ചു. അക്കാദമിക് കൗൺസിൽ അംഗം ജലീൽ മുല്ലപ്പിള്ളി സ്വാഗതവും പ്രിയദർശിനി പുസ്തക ചർച്ചയുടെ കോർഡിനേറ്റർ സിൻസൺ പുലിക്കോട്ടിൽ നന്ദിയും പറഞ്ഞ പരിപാടിയിൽ അനു ബി കുറുപ്പ് മോഡറേറ്റർ ആയിരുന്നു. പരിപാടിയിൽ രജിത സുനിൽ, ബോണി ജോസഫ്, എസ്.വി. ബഷീർ, ഹേമ വിശ്വംഭരൻ, ജയചന്ദ്രൻ രാമന്തളി, മനു മാത്യു, ഫിറൊസ് തിരുവത്ര, ജവാദ് വക്കം, അബ്ദുൽ സലാം, അലക്സ് മഠത്തിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
ഷാജി സാമുവൽ, ജീസൻ ജോർജ്, ബിബിൻ മാടത്തേത്ത്, ജിബി കളിയിക്കൽ, അഷ്‌റഫ് പുതിയപാലം, കുഞ്ഞഹമ്മദിക്ക എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.