സമസ്ത ബഹ്റൈൻ അദ്ധ്യാപക ശില്പശാലയും പാരൻസ് മീറ്റും സംഘടിപ്പിക്കുന്നു

New Update
samastha baharin meet

മനാമ: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിൻ്റെ മദ്റസകളിൽ പാഠപുസ്തക പരിഷ്കരണത്തിന്റെ ഭാഗമായി അധ്യാപകന്മാർക്കും രക്ഷിതാക്കൾക്കും നടന്നുവരുന്ന ശില്പശാലയുടെ ഭാഗമായി ബഹ്റൈനിലെ സമസ്തയുടെ മദ്റസകളിലെ അധ്യാപകന്മാർക്ക് വേണ്ടി ശിൽപ്പശാല 2025മെയ് 16 വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണി മുതൽ രാത്രി 10 30 വരെയും. 

Advertisment

ബഹ്റൈനിലെ സമസ്തയുടെ മുഴുവൻ മദ്റസകളിലെ രക്ഷിതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് 2025 മെയ് 17 ശനി വൈകുന്നേരം അഞ്ചുമണി മുതൽ 8 മണി വരെ പേരൻസ് മീറ്റും മനാമയിലെ ഗോൾഡ് സിറ്റിയിലുള്ള സമസ്ത ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കും


സമസ്ത ബഹ്റൈൻ പ്രസിഡണ്ട് സയ്യിദ് ഫക് റുദ്ധീൻ കോയ തങ്ങൾ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിൻറെ ട്രെയിനർ യൂനുസ് ഫൈസി വെട്ടുപാറ ക്ലാസുകൾക്ക് നേതൃത്വം  നൽകും.


ബഹ്റൈനിൽ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിൻ്റെ അംഗീകാരമുള്ള പത്ത് മദ്റസകളിലെ അധ്യാപകന്മാരും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുക്കും


പരിപാടികൾക്ക് സമസ്ത ബഹ്റൈൻ കേന്ദ്ര ,ഏരിയ ജംഇയ്യത്തുൽ മുഅല്ലിമീൻ നേതാക്കളും നേതൃത്വം നൽകും കൂടുതൽ വിവരങ്ങൾക്ക്: 38396063,35107554

Advertisment