സമസ്ത കേരള ജംഇയ്യത്തുൽ ഉലമ 100ാം വാർഷികം: ബഹ്റൈൻ പ്രചാരണ സമ്മേളനം ഡിസംബർ 5 ന്

New Update
bd3fcdd8-be54-42ca-a2b9-b580e00d3d45

മനാമ: "ആദർശ വിശുദ്ധി : നൂറ്റാണ്ടുകളിലൂടെ " എന്ന പ്രമേയത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാഅതിൻ്റെ ഐതിഹാസികമായ നൂറാം വാർഷിക അന്താരാഷ്ട്ര സമ്മേളനം 2026 ഫെബ്രുവരി 4, 5, 6, 7, 8 തിയ്യതികളിലായി കാസർഗോഡ് - കുണിയ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ നടത്തപ്പെടുകയാണ്

Advertisment

1926 മുതൽ നാളിത് വരെ കേരളീയ മുസ്‌ലിം സമൂഹത്തിന് വിദ്യാഭ്യാസ - സാംസ്കാരിക - സാമൂഹ്യ രംഗത്ത് നേതൃത്വം നൽകി വരുന്ന  ആധികാരിക പണ്ഡിത പ്രസ്ഥാനമാണ് സമസ്ത 11,000 ലധികം മദ്റസകൾ, നിരവധി അറബിക് കോളേജുകൾ , എഞ്ചിനീയറിംഗ് കോളേജ് അടക്കമുള്ള മത - ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ സമസ്തക്ക് കീഴിൽ പ്രവർത്തിച്ചു വരുന്നു.

അദ്ധ്യാപക - വിദ്യാർത്ഥി - യുവജന - ഉദ്യോഗസ്ഥ - വിഭാഗങ്ങൾക്കായി വിവിധ കീഴ്ഘടകങ്ങളും സജീവമായി കർമ്മ രംഗത്തുണ്ട്. വരുന്ന ഭാവിയിൽ സമൂഹത്തിൻ്റെ ഉന്നമനത്തിനായി  15 ലധികം നാനോന്മുഖ പദ്ധതികൾ സമ്മേളന ഭാഗമായി  പ്രഖ്യാപിക്കുകയും  തഹിയ്യ: എന്ന പേരിൽ അതിലേക്ക് ധനസമാഹരണം നടത്തി വരികയും ചെയ്യുന്നു

നൂറാം വാർഷിക  പ്രചാരണ സമ്മേളനങ്ങൾ  ഇന്ത്യക്കകത്തും പുറത്തുമായി വിവിധ  രാജ്യങ്ങളിൽ പ്രൗഢമായി നടന്നു വരുന്നതിൻ്റെ ഭാഗമായി സമസ്ത ബഹ്റൈൻ  സംഘടിപ്പിക്കുന്ന സമ്മേളനം
2025 ഡിസംബർ 5 ന്  വെള്ളിയാഴ്ച സൽമാനിയ കെ . സിറ്റി കോൺഫ്രൻസ് ഹാളിൽ സംഘടിപ്പിക്കുകയാണ്

വൈകീട്ട് 4 മണിക്ക് പതാക ഉയർത്തി തുടക്കം കുറിക്കുന്ന സമ്മേളനത്തിൽ പ്രതിനിധി ക്യാമ്പ്  പൊതു സമ്മേളനം എന്നിവ നടക്കും സമ്മേളനം  സമസ്ത ബഹ്റൈൻ പ്രസിഡൻ്റ് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങളുടെ അദ്ധ്യക്ഷതയിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡൻ്റ് സയ്യിദുൽ ഉലമാ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും.

ബഹ്റൈൻ പാർലമെൻറ് ഡെപ്യൂട്ടി സ്പീക്കർ അഹമദ് അബ്ദുൽ വാഹിദ് കറാത്ത,ഖാളി അഹമദ് അൽ ദോസരി അടക്കം നിരവധി ബഹ്റൈൻ സ്വദേശി  പ്രമുഖർ മുഖ്യ അതിഥികളായി പങ്കെടുക്കും

ബഹ്റൈനിലെസാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന സമ്മേളനത്തിൽ  യുവ പണ്ഡിതനും പ്രഭാഷകനുമായ സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ മുഖ്യ പ്രഭാഷണം നടത്തും

സമ്മേളന ഭാഗമായി ഏരിയാ കുടുംബ സംഗമങ്ങൾ ,  പബ്ലിക് പ്രചാരണങ്ങൾ , വിഖായ സംഗമം ,
സൂഖ് പ്രവർത്തക സംഗമം,മദ്റസാ തലങ്ങളിൽ SKSBV സമ്മേളന വിളംബരം തുടങ്ങി വിവിധ പ്രചാരണ പരിപാടികൾ ആവേശത്തോടെ നടന്നു കഴിഞ്ഞു.

പ്രൗഢമായ സമ്മേളനത്തിൽ ഫാമിലികൾക്കും പങ്കെടുക്കാൻ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് ഏകദേശം രണ്ടായിരത്തോളം ആളുകൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിന് എസ് കെ എസ് എസ് എഫ് ബഹ്റൈൻ വിഖായ നേതൃത്വം നൽകും

Advertisment