/sathyam/media/media_files/2025/10/05/a53db67b-3df1-4e41-835e-c2109e9d16f4-2025-10-05-17-59-30.jpg)
ബഹ്‌റൈൻ : സയൻസ് ഇന്റർനാഷണൽ ഫോറം (SIF) ബഹ്‌റൈൻ കഴിഞ്ഞ 12 വർഷമായി ബഹറിനിലെ സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തിവരുന്ന ശാസ്ത്രപ്രതിഭ പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. മൂന്നു ഘട്ടങ്ങളിലായാണ് പരീക്ഷകൾ നടക്കുന്നത് .
നവംബർ എട്ടിന് ഒന്നാം ഘട്ട പരീക്ഷ ആരംഭിക്കും.നവംബർ അവസാന വാരം രണ്ടാം ഘട്ടവും ഡിസംബർ ആദ്യവാരം മൂന്നാം ഘട്ടവും നടക്കും . 6 മുതൽ 11 വരെയുള്ള ക്ക്‌ളാസുകളിലെ കുട്ടികൾക്ക് ആണ് ശാസ്ത്ര പ്രതിഭ പരിഷയിൽ പങ്കെടുക്കാൻ സാധിക്കുക.
കഴിഞ്ഞ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി, ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും നടക്കുന്ന ഏറ്റവും വലിയ ശാസ്ത്ര പ്രതിഭാ പരീക്ഷയായ Vidyarthi Vighyan Manthan- Sastra Prathibha Contest 2025 ആയാണ് ശാസ്ത്രപ്രതിഭ പരീക്ഷ ഈ വർഷം, നടത്തുന്നത്.
ഈ വർഷം ഏകദേശം 25 ലക്ഷം വിദ്യാർത്ഥികൾ ഇന്ത്യയിൽ നിന്ന് പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. ഗൾഫ് രാജ്യങ്ങളിൽ നിന്നു മാത്രം ഏകദേശം 50,000 വിദ്യാർത്ഥികളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നു എന്നും അവർ കൂട്ടിച്ചേർത്തു.
പരീക്ഷയിൽ 6 മുതൽ 11 വരെ ക്ലാസ് വിദ്യാർത്ഥികളിൽ മികച്ച 2 പേർക്ക് ശാസ്ത്ര പ്രതിഭാ അവാർഡ് ലഭിക്കും. എല്ലാ മത്സരാർത്ഥികൾക്കും, ഇ- സർട്ടിഫിക്കറ്റുകൾ ലഭിക്കും.
ഈ വർഷം മുതൽ പങ്കെടുക്കുന്നതും വിജയിക്കുന്നതുമായ വിദ്യാർത്ഥികൾക്ക് - ഇന്ത്യ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവൽ (IISF)-ൽ പങ്കെടുക്കൽ, ഇന്ത്യയിൽ വെച്ച് നടക്കുന്ന VVM നാഷണൽ ക്യാമ്പിൽ പങ്കെടുക്കാനുള്ള അവസരം, IIT-കളിലും പ്രമുഖ ഗവേഷണ കേന്ദ്രങ്ങളിലും ഇൻറേൺഷിപ്പുകൾ, ശാസ്ത്രയാൻ പരിപാടിയിലൂടെ ISRO, CSIR ലാബുകൾ, DRDO തുടങ്ങിയ പ്രമുഖ ശാസ്ത്ര സ്ഥാപനങ്ങളിലേക്കുള്ള പഠനയാത്രകൾ, എന്നീ പ്രത്യേക അവസരങ്ങളും ലഭിക്കും.
പരീക്ഷയിൽ പങ്കെടുക്കാനുള്ള രെജിസ്ട്രേഷൻ 10 October 2025 നു അവസാനിക്കും. എല്ലാ വിദ്യാർത്ഥികളും അവരുടെ സ്കൂളുകൾ വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്. കുട്ടികൾ പഠിക്കുന്ന അതാത് സ്‌കൂളുകൾ വഴി മാത്രമേ ശാസ്ത്രപ്രതിഭ പരീക്ഷക്ക് രെജിസ്റ്റർ ചെയ്യാൻ കഴിയൂ, എന്നും ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 33163329, 3995022 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.