കോട്ട്ല : സോണിയ ഗാന്ധി റിബണ്‍ മുറിച്ച് ഇന്ദിരാ ഭവന്റെ ഉദ്ഘാടനം നിർവഹിച്ചു. കോണ്‍ഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മറ്റ് പ്രമുഖ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.
ഉദ്ഘാടനത്തിന് മുന്നോടിയായി പാർട്ടി ആസ്ഥാനത്ത് പതാക ഉയർത്തുകയും ദേശീയ ഗാനം ആലപിക്കുകയും ചെയ്തു.
രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാല്‍, കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗങ്ങള്‍, പാർലമെന്ററി പാർട്ടി അംഗങ്ങള്‍, സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റി മേധാവികള്‍, എംപിമാർ, മുൻ മുഖ്യമന്ത്രിമാർ, മുൻ കേന്ദ്ര മന്ത്രിമാർ തുടങ്ങി നിരവധി പ്രമുഖ വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.
ജനാധിപത്യം, ദേശീയത, മതേതരത്വം, സാമൂഹിക നീതി എന്നീ മൂല്യങ്ങളില്‍ ഊന്നല്‍ നല്‍കിയാണ് ഇന്ദിരാ ഭവൻ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
പാർട്ടിയുടെയും നേതാക്കളുടെയും വർദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍ പരിഗണിച്ച് ഭരണപരവും സംഘടനാപരവുംതന്ത്രപരവുമായ പ്രവർത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന ആധുനിക സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.
കോണ്‍ഗ്രസിന്റെ 140 വർഷത്തെ ചരിത്രത്തെ അനുസ്മരിപ്പിക്കുന്ന രൂപകല്‍പ്പനയാണ് കെട്ടിടത്തിന് നല്‍കിയിരിക്കുന്നത്.