ഭാരതീയവാദ്യകലയുടെ സോപാനം വാദ്യസംഗമം ഡിസംബർ 5 ന്

New Update
sopanam vidhya sagamam

ബഹ്‌റൈൻ : ഭാരതീയവാദ്യകലയുടെ അഭിമാനവേദി വാദ്യസംഗമം 2025 അരങ്ങേറാൻ ദിവസങ്ങൾമാത്രം. സോപാനം വാദ്യകലാസംഘം കോൺവെക്സ്‌  മീഡിയ ഇവന്റ്സിന്റെ സഹകരണത്തൊടെ ബഹറിൻ ടൂറിസം മന്ത്രാലയത്തിന്റെ അനുമതിയോടെ നടക്കുന്ന സോപാനം വാദ്യസംഗമം 2025 ഡിസംബർ 5 വെള്ളിയാഴ്ച ടുബ്ലീ അദാരിപാർക്ക്‌ ഗ്രൗണ്ടിൽ അരങ്ങേറും. ബഹറിനിലെ സാംസ്കാരിക പരിപാടികളിലെ ഏറ്റവും വലിയവേദിയെന്ന് അവകാശപ്പെടാവുന്ന 50 മീറ്റർ നീളം വരുന്ന പ്രത്യേകമായി രൂപകൽപന ചെയ്ത പടുകൂറ്റൻ വേദിയിലാണ്‌ ഇത്തവണ വാദ്യസംഗമം അരങ്ങേറുന്നത്.

Advertisment

a3cd9103-58eb-437b-83ad-f4e3e7db258b

ഡിസംബർ 5ന് വൈകുന്നേരം  കൃത്യം 5 മണിക്ക്‌ മട്ടന്നൂർ  ശ്രീരാജ് & ചിറയ്ക്കൽ നിധീഷ് എന്നിവർ ചേർന്നവതരിപ്പിക്കുന്ന കേളികൊട്ടോടെ പരിപാടികൾ ആരംഭിക്കും. തുടർന്ന് ഭാരതീയ നൃത്തരൂപങ്ങളുടെ വൈവിധ്യമായ അവതരണങ്ങളുമായി 100ൽ പരം നർത്തകിമാർ അരങ്ങിലെത്തും. ശേഷം നടക്കുന്ന വർണ്ണാഭമായ ഘോഷയാത്രയും ഉത്ഘാടന സമ്മേളനത്തിൽ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, പത്മശ്രീ ജയറാം, ചലച്ചിത്ര പിന്നണി ഗായിക ലതിക ടീച്ചർ, കാഞ്ഞിലശ്ശേരി പത്മനാഭൻ, അമ്പലപ്പുഴ വിജയകുമാർ, ഏലൂർ ബിജു തുടങ്ങിയവർ മുഖ്യ അതിഥികകളാവും. 30  കലാകാരന്മാരാണ് ഇന്ത്യയിൽ നിന്നും വാദ്യസംഗമത്തിനായി എത്തിച്ചേരുന്നത്‌.

ഭാരതീയ സംഗീത പദ്ധതിയിലെ മഹോന്നത ശാഖയായ സോപാനസംഗീതവുമായി അമ്പലപ്പുഴ വിജയകുമാറും ഏലൂർ ബിജുവും നേതൃത്വം നൽകി 71 കലാകാരന്മാർ അരങ്ങിലെത്തും. കേരള സംഗീത നാടക അക്കാദമി ചെയർമാൻ പത്‌മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും സിനിമാതാരം ജയറാമും നയിക്കുന്ന 300 ൽ പരം വാദ്യകലാകാരന്മാർ അണിനിരക്കുന്ന പഞ്ചാരിമേളവും വാദ്യസംഗമത്തിൽ അരങ്ങേറും. ചലച്ചിത്ര പിന്നണിഗായിക ലതിക ടീച്ചറും, ഐഡിയ സ്റ്റാർസിംഗർ ഫെയിം മിഥുൻ ജയരാജും ഒരുക്കുന്ന സംഗീത പരിപാടി "കാതോട് കാതോരം" സോപാനം വാദ്യസംഗമത്തിലെ പ്രത്യേക പരിപാടി ആയിരിക്കും.

14fd2fef-4da1-4519-8ec8-38c148edabeb

സോപാനസംഗീതജ്ഞരായ അമ്പലപ്പുഴ വിജയകുമാർ, ഏലൂർബിജു, തായമ്പകയിലെ യുവരാജാക്കന്മാർ സർവ്വശ്രീ മട്ടന്നൂർ ശ്രീകാന്ത്‌, മട്ടന്നൂർ ശ്രീരാജ്‌, ചിറക്കൽ നിധീഷ്‌, കൂടാതെ വീരശൃംഖല ജേതാവ് കാഞ്ഞിലശ്ശേരി പത്മനാഭൻ, വലംതല പ്രമാണി വെള്ളിനേഴി രാംകുമാർ, ഇലത്താളം പ്രമാണി മട്ടന്നൂർ അജിത്ത്, കുറും കുഴൽ പ്രമാണി  കാഞ്ഞിലശ്ശേരി അരവിന്ദാക്ഷൻ, കൊമ്പ് പ്രമാണി കൊരയങ്ങാട് സാജു എന്നിവർ മുഖ്യസാന്നിധ്യമാകും. 10,000-ലധികം ആസ്വാദകർ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്ന വാദ്യസംഗമം ബഹ്‌റൈനിലെ ഏറ്റവും വലിയ സാംസ്കാരിക അരങ്ങായി മാറും.

ഭാരതീയ വാദ്യ-സംഗീത പാരമ്പര്യവും ബഹ്‌റൈൻ-ഇന്ത്യ സാംസ്കാരിക ബന്ധങ്ങളും കൂടുതൽ ശക്തമാക്കുകയാണ് ഈ വേദിയുടെ ലക്ഷ്യം എന്ന് സോപാനം ഡയറക്ടർ സന്തോഷ് കൈലാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞൂ. രാഷ്ട്രീയ മത ജാതി ലിംഗ ഭേദമന്യേ എല്ലാവിഭാഗം ആളുകളേയും വാദ്യസംഗമത്തിലേക്ക്‌ സ്വാഗതം ചെയ്യുകയും പരിപാടിയിലേക്കുള്ള പ്രവേശനം പൂർണ്ണമായും സൗജന്യമായിരിക്കും എന്ന് സംഘാടകർ അറിയിച്ചു. വാദ്യസംഗമം 2025ൻ്റെ ആദ്യ പോസ്റ്റർ വാർത്താ സമ്മേളനത്തിൽ വെച്ച് അജിത്ത് നായർ പ്രകാശനം ചെയ്തു.

1a9e0540-c440-4f7c-bea6-05eabed536fb

പത്രസമ്മേളനത്തിൽ കോൺവെക്സ് മീഡിയ മാനേജിങ് ഡയറക്ടർ അജിത്ത് നായർ, സോപാനം ഡയറക്ടർ സന്തോഷ് കൈലാസ്, രക്ഷാധികാരി അനിൽ മാരാർ, സഹരക്ഷാധികാരി ശശികുമാർ, ആനന്ദ് സുബ്രഹ്മണ്യം, ചെയർമാൻ ചന്ദ്രശേഖരൻ, വൈസ് ചെയർമാൻമാരായ ഉണ്ണികൃഷ്ണൻ പുന്നയ്ക്കൽ, ഗോപിനാഥ്, കൺവീനർ ജോഷി ഗുരുവായൂർ, ജോയൻ്റ് കൺവീനർമാരായ പ്രകാശ് വടകര, അജേഷ് കണ്ണൻ, മിഥുൻ ഹർഷൻ, മനോജ് രാമകൃഷ്ണൻ, വിജയൻ ഇരിങ്ങാലക്കുട, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ലാജി, വൈസ് ചെയർമാൻമാരായ പ്രവിത വിജയ്, ബിനു അനിരുദ്ധൻ, കൺവീനർ സുധി, ട്രഷറർ രാജേഷ് മാധവൻ, സാമ്പത്തിക കമ്മിറ്റി ചെയർമാൻ രൂപേഷ് ഊരാളുങ്കൽ, കൺവീനർ ആതിര സുരേന്ദ്ര, സോപാനം കോഡിനേറ്റർ വിനീഷ് സോപാനം കൂടാതെ മറ്റു സോപാനം കുടുംബാംഗങ്ങളും പങ്കെടുത്തു.

Advertisment