ബഹ്റൈനിൽ ലഹരിക്കെതിരെ വിദ്യാർത്ഥികൾ സ്പെഷൽ അസംബ്ലിയും പ്രതിജ്ഞയും നടത്തി

New Update
abuse in Bahrain

മനാമ: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിൻ്റെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ബഹറൈൻ സമസ്ത മനാമ ഇർഷാദുൽ മുസ് ലിമീൻ മദ്റസയിൽ സ്പെഷ്യൽ അസംബ്ലിയും ലഹരി വിരുദ്ധ പ്രതിജ്ഞയും കുട്ടികൾക്ക് ലഹരി വിരുദ്ധ ഉൽബോധനവും നടത്തി.

Advertisment

സമസ്ത ബഹറിൻ പ്രസിഡണ്ട് സയ്യിദ് ഫക് റുദ്ധീൻ കോയ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു .വി കെ കുഞ്ഞഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ട്രെയിനർ യൂനുസ് ഫൈസി വെട്ടുപാറ മുഖ്യപ്രഭാഷണം നടത്തി.


 ലഹരി വിരുദ്ധ പ്രതിജ്ഞയ്ക്ക്  മദ്റസ പൂർവ്വ വിദ്യാർത്ഥി ജസീർ വാരം നേതൃത്വം നൽകി. മനാമ മദ്റസ അദ്ധ്യാ പകരായ സയ്യിദ് ഹൈദറോസ് തങ്ങൾ,അബ്ദുൽ മജീദ് ഫൈസി ,കാസിം നു ജൂമി,അബ്ദുറഹ്മാൻ മുസ്ലിയാർ,അബ്ദുൽ ഖാദർ മുസ്ലിയാർ,ശിഹാബ് മുസ്ലിയാർ എന്നിവർ സംസാരിച്ചു.


എസ് .കെ എസ് . ബി .വി മനാമ യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ യോഗത്തിൽ സമസ്ത ബഹ്റൈൻ പ്രസിഡൻ്റ് സയ്യിദ് ഫക് റുദ്ധീൻ കോയ തങ്ങൾ പ്രഖ്യാപിച്ചു. സ്വദർ മുഅല്ലിം , അശ്റഫ് അൻവരി ചേലക്കര സ്വാഗതവും SBV കൺവീനർ സഈദ് മുസ്‌ലിയാർ  നന്ദിയും പറഞ്ഞു.