"വിദ്യാ ജ്യോതി 2025" ബഹ്‌റൈനിൽ മലപ്പുറം ഡിസ്ട്രിക്ട് ഫോറത്തിൻ്റെ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾ ആദരിക്കുന്നു

New Update
baharin malappueram vidhya jothi

മനാമ:വിദ്യാ ജ്യോതി 2025 വിദ്യാഭ്യാസ മികവിനുള്ള പുരസ്‌കാരം. ഈ വർഷത്തെ,കേരള സിലബസ്, CBSE-10,12 ക്ളാസുകളിൽ,ഉന്നത വിജയം കരസ്ഥമാക്കി വിജയിച്ച ബഹ്റൈനിൽ ഉള്ള ബഹ്റൈൻ മലപ്പുറം ജില്ല ഫോറം അംഗങ്ങളുടെ മക്കളെയും, പ്രസ്തുത പരീക്ഷകളിൽ നാട്ടിൽ ഉന്നത വിജയം നേടിയ മക്കൾ ഉള്ള രക്ഷിതാക്കളെയും ബഹ്റൈനിൽ വെച്ച് ആദരിക്കുന്നു.

Advertisment

പുരസ്‌കാരത്തിന് യോഗ്യത നേടുന്നതിനായുള്ള മാനദണ്ഡങ്ങൾ: SSLC,+2 (കേരള സിലബസ്) പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയിരിക്കണം. CBSE 10,12 ക്ലാസ്സ്‌ പരീക്ഷകളിൽ, 85 ശതമാനമോ, അതിൽ കൂടുതലോ നേടിയിരിക്കണം.


അർഹരായ വിദ്യാർത്ഥി വിദ്യാർഥിനികളുടെ രക്ഷിതാക്കളായ മലപ്പുറം ജില്ലയിൽ നിന്നുള്ള  BMDF അംഗങ്ങൾ ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.
ബന്ധപ്പെടേണ്ട നമ്പറുകൾ മൻഷീർ 3413 5124, മുനീർ 3773 0699  ഫസൽ ഭായ് 3971 0151. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി  25/5/2025 - 10pm

Advertisment