ബഹ്‌റൈൻ : പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ – ബഹ്‌റൈൻ BMCയുടെ സഹകരണത്തോടെ 2025 മെയ് 1 വ്യാഴ്ച വൈകിട്ട് 7 മണി മുതൽ 11മണി വരെ ഒരു മെഗാ മ്യൂസിക് ഈവൻ്റ് സൽമാബാദ് ഗൾഫ് എയർ ക്ലബിൽവച്ച് നടത്തുന്നു എന്ന് ഭാരവാഹികൾ പത്രസമ്മേളത്തിൽ അറിയിച്ചു.
പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ (PAPA) ബഹ്‌റൈനിലെ പ്രവാസികളുടെയും കുടുംബങ്ങളുടെയും കൂട്ടായ്മയിൽ ഒരുക്കുന്ന, ഹൃദയസ്പർശിയായ മെഗാ മ്യൂസിക്കൽ ഈവെന്റ് ആണ് സുവർണം-2025.
ലോക തൊഴിലാളി ദിനമായ മെയ് ഒന്നാം തീയതി നടക്കുന്ന ഈ പരിപാടി സംഗീതത്തിന്റെയും സേവനത്തിന്റെയും സുവർണ്ണസന്ധ്യയാകും. യൂണികോൺ ഇവന്റ് മാനേജ്മെന്റ് കമ്പനി ടൈറ്റിൽ സ്‌പോൺസറായി പാപ്പായ്ക്ക് പിന്തുണ നൽകുന്നു.
പ്രശസ്ത പിന്നണിഗായിക രഞ്ജിനി ജോസ്, ഭാഗ്യരാജ് ആൻഡ് ബാൻഡ് ടീം ഈ പ്രോഗ്രാമിൻ്റെ പ്രധാന ആകർഷണങ്ങൾ. പാപ്പാ സ്വപ്നഭവനം – സുവർണം 2025 : “ഒരു പ്രവാസിയുടെ മനസ്സിലുണ്ടായിരുന്ന ആഗ്രഹം ഇനി യാഥാർത്ഥ്യമാകുന്നു…”
സുവർണം 2025 എന്ന മഹത്തായ പദ്ധതിയുടെ ഭാഗമായി, ബഹ്‌റൈനിൽ താമസിക്കുന്ന പത്തനംതിട്ട ജില്ലക്കാരനായ ഒരു പ്രവാസിക്ക്, അസോസിയേഷൻ തന്റെ സ്വന്തം നാട്ടിൽ – സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥലത്ത് – ഒരു മനോഹരമായ സ്വപ്നഭവനം നിർമിച്ച് സമ്മാനിക്കുന്നു.
ഇത് പാപ്പായുടെ സാമൂഹിക പ്രതിബദ്ധതയുടെ മറ്റൊരു തിളക്കമേകുന്ന ഉദാഹരണമാണ്. ഒരു പ്രവാസിയുടെ ജീവിതം മാറ്റിയെടുക്കുന്ന ഈ സംരംഭം സ്നേഹത്തിന്റെയും സഹവാസത്തിന്റെയും പാതയിലെ നാഴികകല്ലായിരിക്കും.
കലവറ റസ്റ്റോറന്റിൽ വച്ച് നടന്ന പത്രസമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു വി, സെക്രട്ടറി സുനു കുരുവിള, പ്രോഗ്രാം കൺവീനർ വിനീത്, രക്ഷാധികാരി സക്കറിയ സാമുവൽ, വൈസ് പ്രസിഡണ്ട് മോൻസി ബാബു, ജോയിൻ സെക്രട്ടറി സിജി തോമസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മോനി ഓടികണ്ടത്തിൽ, വിഷ്ണു പി സോമൻ, അരുൺകുമാർ, വിപിൻ മാടത്തേത്ത് എന്നിവരെ കൂടാതെ വിവിധ മാധ്യമപ്രവർത്തകരും പങ്കെടുത്തു
ഈ പ്രോഗ്രാം പ്രവേശനം തികച്ചും സൗജന്യമാണ്! സംഗീതം, സമൂഹസേവനം, ഒപ്പം സഹവാസത്തിന്റെ ആഘോഷം – സുവർണം 2025 ലേക്ക് എല്ലാവരെയും നിറഞ്ഞ ഹൃദയത്തോടെ സ്വാഗതം ചെയ്യുന്നു!