മനാമ: കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി ഈ വേനലവധിക്കാലത്തു വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പ് - പ്രോട്ടീൻ സമ്മർ ഫിയസ്റ്റ IUML നാഷണൽ സെക്രട്ടറി സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഇക്ബാൽ താനൂർ അദ്ധ്യക്ഷനായ പരിപാടിയിൽ IUML വൈസ് പ്രസിഡന്റ് CP സൈതലവി, കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ, വേൾഡ് കെഎംസിസി സെക്രട്ടറി അസൈനാർ കളത്തിങ്കൽ, കെഎംസിസി ബഹ്‌റൈൻ ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളിക്കുളങ്ങര , കെഎംസിസി സീനിയർ നേതാവ് കുട്ടൂസ മുണ്ടേരി, സൗദി നാഷണൽ കമ്മിറ്റി സാംസകാരിക പ്രസിദ്ധീകരണ വിഭാഗം ചെയർമാൻ മാലിക് മഖാബൂൽ എന്നിവർ സംസാരിച്ചു.
പ്രവാസ ജീവിതത്തിലെ പരിമിതികളെ മറികടന്ന്, വിദ്യാർത്ഥികളെ മൂല്യാധിഷ്ഠിത ആശയങ്ങളിൽ ഉറപ്പിച്ചു നിറുത്തി വ്യക്തിത്വ വികസനം , ലൈഫ് സ്‌കിൽസ്, ഹാബിറ്റ്‌സ് മോൾഡിങ്, ക്രീയേറ്റീവിറ്റി, ഫിനാൻഷ്യൽ മാനേജ്‌മന്റ്, ഡിജിറ്റൽ ലിറ്ററസി, തുടങ്ങിയവ അഭിവ്യദ്ധിപ്പെടുത്തുകവഴി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യുഗത്തിൽ അവരുടെ ഭാവിയിൽ മികച്ച അന്തർദേശീയ അവസരങ്ങൾ നേടാനുമുള്ള വാതിൽ തുറക്കുകയാണ് ProTeen Summer Fiesta 2025. നമ്മുടെ കുട്ടികളിലെ അന്തർലീനമായിരിക്കുന്ന കഴിവുകളെ ശാസ്ത്രീയമായി ഡെവലപ്പ് ചെയ്തു ഭാവിയുടെ നല്ല വിഷനറി ലീഡേഴ്‌സ് ആക്കി വളർത്തി എടുക്കുക എന്ന ലക്ഷ്യത്തോടെ കാലഘട്ടത്തിനു അനുസൃതമായി സാധാരണ ചാരിറ്റി പ്രവർത്തനങ്ങളിൽ നിന്ന് വിഭിന്നമായി വിദ്യാഭ്യാസ രംഗത്ത് മലപ്പുറം ജില്ലാ കമ്മിറ്റി നടത്തുന്ന പ്രവർത്തനങ്ങളെ സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ പ്രശംസിച്ചു.
മലപ്പുറം ജില്ലാ കമ്മിറ്റി റമദാൻ റിലീഫിനോടനുബന്ധിച്ചു ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഡയാലിസിസ് മെഷീൻ വിതരണമുൾപ്പെടെയുള്ള ഒമ്പത് ഇന ചാരിറ്റി പദ്ധതികളുടെ പ്രഖ്യാപനവും ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ സാന്നിധ്യത്തിൽ സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
ക്യാമ്പിൽ പങ്കെടുത്ത രക്ഷിതാക്കൾക്കായി ക്യാമ്പ് ലീഡ് ചെയ്യുന്ന വിദഗ്ധ ട്രൈനേഴ്‌സ് ആയ നബീൽ പാലത്ത്, ഹിഷാം അരീക്കോട്, റസീം തിരൂരങ്ങാടി എന്നിവരുടെ നേതൃത്വത്തിൽ ഓറിയന്റേഷൻ സെഷൻ നടത്തി. ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി അലി അക്ബർ കീഴുപറമ്പ് സ്വാഗതം പറഞ്ഞ പരിപാടിയിൽ സാമൂഹ്യ പ്രവർത്തകരായ ചമ്പൻ ജലാൽ, നാസർ മഞ്ചേരി, അസ്‌ലം കൊളക്കോടൻ ദമാം പങ്കെടുത്തു. ജില്ലാ കമ്മിറ്റി നേതാക്കളായ ഫാറൂഖ് , ഷാഫി കോട്ടക്കൽ , മുഹമ്മദ് മഹ്‌റൂഫ് ആലിങ്ങൽ, മുഹമ്മദ് അലി , ഷഹീൻ താനാളൂർ, മുജീബ് മേൽമുറി, മൊയ്‌ദീൻ മീനാർകുഴി എന്നിവരും ജില്ലയിലെ മണ്ഡലം കമ്മിറ്റി നേതാക്കളും നേതൃത്വം നൽകിയ പരിപാടിക്ക് ഓർഗനൈസിങ് സെക്രെട്ടറി VK റിയാസ് നന്ദി പറഞ്ഞു.
കുട്ടികളെ വെബ് സീരീസുകളുടെയും ഓൺലൈൻ ഗെയിമുകളുടെയും മായികമായ ഡിജിറ്റൽ ലോകത്തുനിന്ന് തിരിച്ചറിവിന്റേയും, അനുകമ്പയുടെയും, സഹാനുഭൂതിയുടെയും യഥാർത്ഥ ലോകത്തേക്ക് വഴി നടത്താൻ വേണ്ടി സിനി സ്പാര്ക്, Therapeutic തിയേറ്റർ, വിഷൻ ഇൻസൈറ്റ്, ഇന്നോസ്ഫിയർ, വോയിസ് ഇൻ ഹാൻഡ്‌സ്, കേരള കാർണിവൽ, സ്കിലീസ്റ്റാ, ഹ്യൂമൻ ലൈബ്രറി, ടാലന്റ് ലാബ് തുടങ്ങിയ വിവിധ മൊഡ്യൂളുകൾ അടങ്ങിയ ക്യാമ്പ് ഓഗസ്റ്റ് 1 വരെ കെഎംസിസി ഹാൾ മനാമയിൽ വെച്ചാണ് സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 35989313, 33165242, 36967712 ബന്ധപ്പെടാവുന്നതാണ് എന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു.