റിഫ:റിപ്പബിക് ദിനത്തോട് അനുബന്ധിച്ച് ബഹ്‌റൈനിലെ കലാ കായിക കൂട്ടായ്മയായ ടീം ശ്രേഷ്ഠ ബഹ്‌റൈൻ മുഹമ്മദ് ബിൻ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ സ്പെഷ്യലിസ്റ്റ് കാർഡിയാക് സെന്ററുമായി ചേർന്ന് വെള്ളിയാഴ്ച ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.
/sathyam/media/media_files/2025/01/31/ixiE7S8CpjeecktGnA3f.jpg)
ശ്രെഷ്ഠയുടെ കുടുംബാംഗങ്ങളും അവരുടെ സുഹൃത്തുക്കളും ക്യാമ്പിൽ പങ്കെടുത്തു.ഇന്ത്യൻ ലേഡീസ് അസോസിയേഷൻ ബഹ്‌റൈൻ, പ്രസിഡന്റ് കിരൺ അഭിജിത്ത് മംഗളേ മുഖ്യ അതിഥിയായി. ഏറ്റവും കൂടുതൽ തവണ ബ്ലഡ് ഡൊണേറ്റ് ചെയ്തിട്ടുള്ള ശ്രെഷ്ഠയുടെ കുടുംബാംഗം കൂടിയായ സുരേഷ് പുത്തൻവിളയിലിനെ പൊന്നാട നൽകി ആദരിച്ചു.ക്യാമ്പിൽ സഹകരിച്ച എല്ലാവരോടും
ടീം ശ്രേഷ്ഠ നന്ദി അറിയിച്ചു