/sathyam/media/media_files/2025/08/03/makka-baharin-2025-08-03-15-40-39.jpg)
ബഹ്‌റൈൻ : പ്രവാസി സംഘടനയായ മൈഗ്രന്റ് ഇന്ത്യൻ കാത്തോലിക് അസ്സോസിയേഷന്റെ 10ആമത് വാർഷികാഘോഷം ഓഗസ്റ്റ് 9ന് എറണാകുളത് കലൂരുള്ള റിന്യൂവൽ സെന്ററിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികളായ ഫാ. സജി തോമസ്, ഫാ. ഫ്രാൻസിസ് ജോസഫ്, ഫാ. ജോയ് മേനാച്ചേരി, ഫാ. ജോൺ ബ്രിട്ടോ, ജോർജ് തോമസ് , രഞ്ജിത് പുത്തൻപുരക്കൽ, ബാബു തങ്ങളത്തിൽ, ഡേവിസ് ടി. വി, ജോഷി ജോസ്, റെനീഷ് പോൾ, റിച്ചാർഡ്, ജിക്ക്സൺ ജോസ്, ഡിക്‌സൺ ഇലഞ്ഞിക്കൽ, മാത്യു പുത്തൻപുരക്കൽ, ദീപു ഡൊമിനിക് എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു.
നാട്ടിലും വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള പ്രവാസികൾ ഈ പരിപാടിയിൽ സംബന്ധിക്കും. പരിപാടിയുടെ ഭാഗമായി ഈ വർഷം മുതൽ മിക്കയിലെ അംഗങ്ങളുടെ മക്കൾക്കായി ബിഷപ്പ് കാമിലോ ബലിന്റെ പേരിലുള്ള വിദ്യാഭ്യാസ സ്കോളർഷിപ്, തണൽ കുടുംബ സഹായ പദ്ധതി എന്നിവയുടെ ഉൽഘാടനം ബിഷപ്പ് മാർ തോമസ് തുരുത്തിമറ്റം നിർവഹിക്കും.
ചടങ്ങിൽ വിശിഷ്ട വ്യക്തികളെ ആദരിക്കും. പ്രവാസികളായി കഴിയുന്നവരും പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരതാമസമാക്കിയവരുമായ കത്തോലിക്കാ വിശ്വാസികളുടെ സംഘടനയാണ് മിക്കാ.