/sathyam/media/media_files/2026/01/22/922a6459-839c-447f-a9a2-4d49a83e3574-2026-01-22-14-01-06.jpg)
ബഹ്‌റൈൻ : 40 വർഷത്തെ ബഹറിനിൽ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന റഫീഖ് അഹമ്മദിന് യാത്രയയപ്പും, ബഹ്‌റൈനിലെ മർകസ് ആലിയയിൽ നിന്നും ഖുർആൻ മനഃപാഠമാക്കിയ അവരുടെ മകൾ ഹാഫിളത് ന്ജദ റഫീഖ്നുള്ള അഭിനന്ദന ചടങ്ങും നടന്നു.
/filters:format(webp)/sathyam/media/media_files/2026/01/22/e91732e6-2eff-41f4-84bd-02a0dd04310e-2026-01-22-14-02-26.jpg)
പ്രവാസജീവിതത്തിൽ സ്വീകരിക്കേണ്ടതും പാലിക്കേണ്ടതുമായ നല്ല ശീലങ്ങളും,മറ്റുള്ളവരുടെ കണ്ണുനീർതുടക്കാനുള്ള മനസ്സും ഉണ്ടാകുമ്പോഴേ ജീവിതം വിജയവും നന്മയുള്ളതുമാവുകയുള്ളുവെന്ന് “ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ കാണിക്കുക, ആകാശത്തുള്ളവൻ നിങ്ങളോടും കരുണ കാണിക്കും”എന്ന പ്രവാചക വചനം ഉദ്ധരിച്ചു കൊണ്ട് റഫീഖ് അഹമ്മദ് സംസാരിച്ചു.
മത-ഭൗദ്ധിക വിദ്യാഭ്യാസം നൽകുക വഴി മികച്ച പൗരന്മാരെ വാർത്തെടുക്കുന്നതിൽ മാതാപിതാക്കൾക്കുള്ള ഉത്തരവാദിത്തവും പങ്കും വലുതാണെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹ്യ പ്രവർത്തകരായ ഫസൽ ബഹ്‌റൈൻ,നൂർ മുഹമ്മദ് എന്നിവർ സംസാരിച്ചു .
എക്സിക്യൂട്ടീവ് അംഗങ്ങൾ ചേർന്ന് റഫീഖ് അഹമ്മദിനെയും,വനിത വിംഗ് അഡ്മിനുമാർ ന്ജദ റഫീഖിനെയും മൊമെന്റോ നൽകി ആദരിച്ചു. റയീസ് എം ഇ അധ്യക്ഷത വഹിച്ച ചടങ്ങിൽ നസീർ പി കെ സ്വാഗതവും ഫൈസൂഖ് ചാക്കാൻ നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us