/sathyam/media/media_files/2025/12/14/indira-sahodari-2025-12-14-14-29-28.jpg)
മനാമ: പ്രവാസി ജീവിതത്തിനിടയിലും ജനാധിപത്യ പ്രക്രിയയിൽ പങ്കുചേർന്ന് ബഹ്‌റൈനിലെ ഒരു മലയാളി കുടുംബം. ഇത്തവണത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ കന്നി വോട്ട് രേഖപ്പെടുത്തി എന്നതിന് പുറമേ തങ്ങൾ വോട്ട് ചെയ്ത സ്ഥാനാർത്ഥി അഡ്വ. ഇന്ദിര വിജയിച്ചതിന്‍റെയും സന്തോഷത്തിലാണ് സഹോദരങ്ങളായ ഈ മൂന്ന് പേർ.
ബഹ്‌റൈനിൽ പ്രവാസിയായ ഫസൽ ഭായിയുടെ മക്കളായ മറിയം ഫസൽ, മർവാ ഫസൽ, സഫാ ഫസൽ എന്നിവരാണ് കണ്ണൂർ കോർപ്പറേഷനിലെ ത്രിതല പഞ്ചായത്ത്/മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനായി നാട്ടിലെത്തിയതും വിജയത്തിൽ പങ്കു ചേർന്നതും. കണ്ണൂർ കോർപ്പറേഷനിലെ 53-ാം വാർഡിലാണ് മൂവരും വോട്ട് ചെയ്തത്.
ഇത്രയും കാലം ടെലിവിഷനിലൂടെയും മറ്റും മാത്രം കണ്ടിട്ടുള്ള വോട്ടിംഗ് രീതിയും തിരഞ്ഞെടുപ്പ് പ്രക്രിയകളും ആവേശങ്ങളും ആദ്യമായി നേരിട്ട് കണ്ടപ്പോൾ അത്ഭുതവും കൗതുകവും തോന്നിയെന്ന് ഇവർ പറയുന്നു.
തങ്ങളുടെ കന്നി വോട്ട് രേഖപ്പെടുത്തുന്നതിനായി പ്രവാസ ജീവിതത്തിനിടയിലും നാട്ടിൽ എത്താനായതിൻ്റെ സന്തോഷവും ഇവർ പങ്കുവെച്ചു.
മക്കളെ ജനാധിപത്യ പ്രക്രിയയിൽ പങ്കെടുപ്പിച്ചതിനും അതിനുള്ള പിന്തുണകൾ നൽകിയതിലും മാതാപിതാക്കളായ ഫസൽ ഹഖിനും ഭാര്യ തസ്നീം ഫസലിനും അഡ്വ. ഇന്ദിര അഭിനന്ദനം അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us