മനാമ: സമസ്ത ബഹ്റൈൻ മനാമ ഏരിയ വർഷം തോറും നടത്തിവരാറുള്ള ഇഫ്താർ സംഗമം ഈ വർഷവും വളരെ വിപുലമായ രീതിയിൽ നടന്നു വരുന്നു. ദിനംപ്രതി 600 ഓളം ആളുകൾ പങ്കെടുക്കുന്ന ഇഫ്താർ സദസ്സ് മനാമ സൂഖിലും പരിസര പ്രദേശങ്ങളിലുമുള്ള സാധാരണക്കാർ വളരെ അനുഗ്രഹമാണ്.
സമസ്ത ബഹ്റൈൻ കേന്ദ്ര ആസ്ഥാനമായ മനാമ ഇർശാദുൽ മുസ്‌ലിമീൻ മദ്റസയിൽ നോമ്പു തുറയ്ക്കായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
/sathyam/media/media_files/2025/03/11/ioa072wIL9BHPxYYIARE.jpg)
തിങ്കളാഴ്ച നടന്ന ഇഫ്ത്താർ വിരുന്നിൽ ബിനുമണ്ണിൽ. ഇന്ത്യൻ സ്കൂൾ ചെയർമാൻ ബഷീർ അമ്പലായി, രാജു കല്ലുംപുറം, സുബൈർ കണ്ണൂർ, അസീൽ അബ്ദുറഹ്മാൻ, നിസാർ, റഫീഖ് അബ്ദുല്ല, അബ്രഹാം ജോൺ, റംശാദ്, സഈദ് കെ ടി സലീം, പ്രദീപ് പുറവങ്കര, റംശീദ്, എം എം എസ് ഇബ്റാഹിം, സലാം മമ്പാട്ടുമൂല, സൈനൽ, റിയാസ്, അൻവർ കണ്ണൂർ, മൻസീർ, അൻവർ നിലമ്പൂർ തുടങ്ങി ബഹ്റൈനിലെ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.
റമളാനിൽ എല്ലാ ദിവസവും കൃത്യം 5 മണിക്ക് ഖുർആൻ പാരായണത്തോടു കൂടി ആരംഭിക്കുന്ന നോമ്പുതുറ സംഗമത്തിൽ സമസ്ത ബഹ്റൈൻ പ്രസിഡണ്ട് ഫക്റുദ്ധീൻ സയ്യിദ് പൂക്കോയ തങ്ങൾ നസ്വീഹത്തിനും ദുആ:യ്ക്കും നേതൃത്വം നൽകി വരുന്നു.
/sathyam/media/media_files/2025/03/11/0nUEM5M6uN6316vt7Dik.jpg)
സമസ്ത ബഹ്റൈൻ വർക്കിംഗ് പ്രസിഡണ്ട്കുഞ്ഞഹമ്മദ് ഹാജി, സിക്രട്ടറി SM അബ്ദുൽവാഹിദ്,ഹാഫിള് ശറഫുദ്ധീൻ മൗലവി, ഫാസിൽ വാഫി, സമസ്ത ബഹ്റൈൻ മനാമ എരിയ കമ്മിറ്റി ഭാരവാഹികൾ, SKSSF ബഹ്റൈൻ വിഖായ പ്രവർത്തകർ തുടങ്ങിയവർ ഇഫ്ത്താർ സംഗമത്തിന് നേതൃത്വം നൽകുന്നു