മനാമ: കെ എൻ ബി എ യുടെ നേതൃത്വത്തിൽ നടത്തിയ മൂന്നാമത് കെ എൻ ബി എ കപ്പ് നാടൻ പന്ത് കളി ടൂർണമെന്റിൽ കെ എൻ ബി എ സ്ട്രൈക്കേഴ്‌സിനെ ഒരു വരയ്ക്ക് തോൽപ്പിച്ചുകൊണ്ട് ബി കെ എൻ ബി എഫ് ചമ്പ്യാൻമാരായി.
ടൂർണമെന്റിലെ മികച്ച കൈവെട്ടുകാരൻ, മികച്ച കാലടിക്കാരൻ, ഫൈനലിലെ മികച്ച കളിക്കാരൻ എന്നീ വ്യക്തിഗത സമ്മാനങ്ങൾക്ക് ബി കെ എൻ ബി എഫ് താരം ശ്രീരാജ് സി പി അർഹനായി. ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം കാഴ്ച വച്ചതിന് ബി കെ എൻ ബി എഫ് താരങ്ങളായ റിന്റോമോൻ തോമസും, ലിബു ചെറിയാനും അർഹരായി.
കെ എൻ ബി എ ലെജൻസും, ബി കെ എൻ ബി എഫ് ലെജൻസും തമ്മിൽ നടന്ന സൗഹൃദ മത്സരത്തിൽ ബി കെ എൻ ബി എഫ് ലെജൻസ് വിജയികളായി. സൗഹൃദ മത്സരത്തിലെ മികച്ചകളിക്കാരനായി ബി കെ എൻ ബി എഫ് ലെജൻസ് താരം പ്രസാദ് അർഹനായി. ബി കെ എൻ ബി എഫ് ടീമിനെയും, ടൂർണമെന്റിൽ വ്യക്തിഗത സമ്മാനങ്ങൾ നേടിയവരെയും ബഹ്‌റൈൻ കേരള നേറ്റീവ് ഫെഡറേഷൻ ആദരിച്ചു.