ബഹ്‌റൈൻ സീറോ മലബാർ സൊസൈറ്റിയുടെ പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണവും സിംസ് ബി എഫ് സി ഓണം മഹോത്സവത്തിന്റെ സമാപനവും നടന്നു

New Update
ceb8e36b-28d4-4f00-b224-7e79339fb81d

ബഹ്‌റൈൻ : സീറോ മലബാർ സൊസൈറ്റിയുടെ (സിംസ്-SYMS) 2025 -26 വർഷത്തേക്കുള്ള ഭരണസമിതിയുടെ സ്ഥാനാരോഹണവും , സിംസ് - ബി എഫ് സി ഓണം മഹോത്സവത്തിന്റെ സമാപനവും നവംബർ 15 വൈകിട്ട് 8 മണിക്ക്  അദാരി പാർക്കിലെ ന്യൂ സീസൺ ഹാളിൽ വച്ച് നടന്നു.  

Advertisment

സിംസ് പ്രസിഡൻറ്റ് പി . റ്റി ജോസഫ്  അധ്യക്ഷത വഹിച്ച യോഗത്തിൽ ബഹ്റൈൻ പാർലിമെൻറ്റ് അംഗം ഡോ .ഹസ്സൻ ഈദ് ബുഖമ്മാസ് മുഖ്യാതിഥി ആയിരുന്നു.  കേരളസമാജം പ്രസിഡൻറ്റ് പി വി രാധാകൃഷ്ണ പിള്ള, ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ . ബിനു മണ്ണിൽ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.

beac8874-4479-4ad9-a1ec-734e1ececcfe

സിംസിന്റെ 2025-2026 പ്രവർത്തന മാർഗരേഖ ഫിനാൻസ് സെക്രട്ടറി ജേക്കബ് വാഴപ്പള്ളി അഡ്വ. ബിനു മണ്ണിൽ നിന്നും ഏറ്റുവാങ്ങി. ജന:സെക്രട്ടറി നെൽസൺ വർഗീസ് സിംസിന്റെ 2025-2026 വർഷത്തെ പ്രവർത്തനരേഖ അവതരിപ്പിച്ചു.  സമ്മേളനത്തിൽ   ഇന്ത്യൻ ക്ലബ് പ്രസിഡൻറ്റ് ജോസഫ് ജോയിയെ പൊന്നാടയണിയിച്ച് ആദരിച്ചു. കേരള കാത്തലിക് അസോസിയേഷൻ പ്രസിഡൻറ്റ് ജെയിംസ് ജോൺ, സിംസ് മുൻ പ്രസിഡൻറ്റ് ഷാജൻ സെബാസ്റ്റ്യൻ തുടങ്ങിയവർ ആശംസകൾ നേർന്നു . 

 സിംസ് - ബിഫ്‌സി ഓണം മഹോത്സവത്തിന്റ ജനറൽ കൺവീനർ ജോയ് തരിയത് ഓണം മഹോത്സവത്തിന്റെ അവലോകനം നടത്തി. ഓണം മഹോത്സാവത്തിന്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. 2024-25 വർഷത്തെ സിംസ് ഭരണാസമിതിയെയും,സിംസ് ലേഡീസ് വിംഗ് അംഗങ്ങളെയും പുതിയ ഭരണ സമിതി ആദരിച്ചു.

ceb8e36b-28d4-4f00-b224-7e79339fb81d


സിംസ് വൈസ് പ്രസിഡന്റ് ജിമ്മി ജോസഫ് നന്ദി രേഖപ്പെടുത്തി.  ഉൽഘാടന ചടങ്ങുകൾക്ക് ഭരണസമിതി അംഗങ്ങളായ ജെയ്സൺ മഞ്ഞളി, ഷാജി സെബാസ്റ്റ്യൻ,സോബിൻ ജോസ് , ജോബി ജോസഫ് , പ്രേംജി ജോൺ ,സിബു ജോർജ് , ജസ്റ്റിൻ ഡേവിസ് തുടങ്ങിയവർ കൂടാതെ കോർഗ്രൂപ്പ് ചെയർമാൻ  ബെന്നി വർഗീസ്, വൈസ് ചെയർമാൻ ജയ്മി തെറ്റയിൽ, മുൻ പ്രസിഡന്റുമാരായ  ഫ്രാൻസിസ് കൈതാരത്ത്, പോൾ ഉറുവത് , ചാൾസ് ആലുക്ക കൂടാതെ,കമ്മറ്റി അംഗങ്ങളായ റെജു മൂഞ്ഞേലി,  സോജി മാത്യു , അജീഷ് തോമസ്, പ്രിൻസ്, ലിഫി തുടങ്ങിയവർ നേതൃത്വം നൽകി. പ്രെറ്റി റോയ്,  ഡെയ്ജോ ജോസ്,  ലിൻഡി സോബിൻ എന്നിവർ മുഖ്യ അവതാരകരായിരുന്നു.

Advertisment