കൊല്ലം പ്രവാസി അസോസിയേഷൻ കിംസ് ഹെൽത്ത് ഹോസ്പിറ്റലുമായി ചേർന്ന് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി

New Update
c58044e9-fa18-4d50-b238-57865b314b8d

മനാമ:  ബഹ്‌റൈൻ കൊല്ലം പ്രവാസി അസോസിയേഷൻ ഗുദൈബിയ  ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൽഹസം കിംസ് ഹെൽത്ത് ഹോസ്പിറ്റലിൽ വെച്ച് പ്രവാസികൾക്കായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ്  ശ്രദ്ധേയമായി. 160-ൽ പരം പ്രവാസികൾ  ഉപയോഗപ്രദമാക്കിയ  മെഡിക്കൽ ചെക്കപ്പ് ക്യാമ്പ്  ബഹ്‌റൈൻ കേരള സമാജം  ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ ഉത്‌ഘാടനം ചെയ്തു .  

Advertisment

82768634-008e-43ef-87c9-a37010b31bcf

കെ . പി . എ ഗുദൈബിയ  ഏരിയ പ്രസിഡന്റ്‌  തോമസ് ബി കെ അധ്യക്ഷനായ ചടങ്ങിനു  ഏരിയ ട്രഷറർ  അജേഷ്  വി പി സ്വാഗതവും,  ഏരിയ സെക്രട്ടറി   മുഹമ്മദ്  ഷഹനാസ് നന്ദിയും പറഞ്ഞു.  കെ.പി.എ പ്രസിഡന്റ്‌  അനോജ് മാസ്റ്റർ കിംസ് ഹെൽത്ത് ഹോസ്പിറ്റൽ ആക്ടിങ് ഓപ്പറേഷൻ മാനേജർ  സംഗീതയ്ക്ക്  കെ.പി.എ യുടെ മൊമെന്റോ  കൈമാറുകയും  ഗുദൈബിയ ഏരിയ കോർഡിനേറ്റർ വിനീത് അലക്സാണ്ടർ ആമുഖപ്രഭാഷണം നടത്തുകയും ചെയ്തു .  

92248536-f56b-464b-99d0-03786fc18578

ചടങ്ങിൽ കിംസ്  ഹോസ്പിറ്റൽ സ്പെഷലിസ്റ്റ് ഫാമിലി മെഡിസിൻ ഡോക്ടർ  Dr നമിത ഉണ്ണികൃഷ്ണൻ കാർഡിയാക് രോഗസംബന്ധമായി ക്ലാസ് എടുക്കുകയും  സംശയങ്ങൾക്ക് മറുപടി നൽകുകയും ഉണ്ടായി.  കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ,  കെ പി എ വൈസ് പ്രസിഡന്റ്  കോയിവിള മുഹമ്മദ് കുഞ്ഞ് , കെ പി എ ട്രഷറർ  മനോജ് ജമാൽ  കെ പി എ സെക്രട്ടറി  റെജീഷ് പട്ടാഴി , കിംസ് ഹെൽത്ത് സെയിൽസ് മാനേജർ പ്യാരിലാൽ എന്നിവർ ആശംസകൾ അറിയിച്ചു.  

ഏരിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ  ക്യാമ്പിന് നേതൃത്വം നൽകി.  ചടങ്ങിൽ കെ.പി.എ ഡിസ്ട്രിക് കമ്മിറ്റി,   സെൻട്രൽ കമ്മിറ്റി, ഏരിയ മെംബേർസ്,  പ്രവാസി ശ്രീ അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു .

Advertisment