/sathyam/media/media_files/2025/09/08/fcce8a9d-2f8a-4b72-b719-fdcc109d6ef4-2025-09-08-20-09-53.jpg)
മനാമ: ക്രിക് സ്റ്റാർസ് ബഹ്‌റൈൻ ( സീനിയർസ്) കഴിഞ്ഞ 2016ഇൽ തുടങ്ങിയ ക്രിക്കറ്റ് ടീമിന്റെ പുതിയ സ്പോൺസർ ബഹറിനിലെ പ്രശസ്ത ബിസിനസ് സംരഭകനും ഫാൽക്കാൻ ബ്ലൂ കൺസ്ട്രക്ഷൻ കമ്പനി ഉടമയുമായ ബിനു എബ്രഹാം സകരിയ സ്പോൺസർ ചെയ്ത ജേഴ്സിയുടെ ഔദ്യോഗിക വിതരണം ക്രിക്സ്റ്റാർസ് ( സീനിയേർസ്) സിന്ജ് ഓവൽ ഹോം ഗ്രൗണ്ടിൽ നടന്നു.
ടീം ക്യാപ്റ്റൻ മിസ്റ്റർ സജു വിന് ടീം മെമ്പറും കോഓർഡിനേറ്റരും ആയ മിസ്റ്റർ ഫൈസൽ പുതിയ ജേഴ്സി നൽകുകയും ചെയ്തു.നമ്മുടെ രാജ്യത്തെ പല സംസ്ഥാനങ്ങളിലെയ്യും അയൽ രാജ്യങ്ങളായ പാക്കിസ്ഥാൻ,ശ്രീലങ്ക,ബംഗ്ലാദേശ് എന്നിവടങ്ങളിലെ മികച്ച കളിക്കാർ നമ്മുടെ ഈ ടീമിലെ സ്ഥിരം സാന്നിത്യവുമാണ്.
എല്ലാ വെള്ളിയാഴ്ചകളിലെയ്യും മത്സരങ്ങളിൽ ഞങ്ങൾ ഒത്തൊരുമിച് കളിക്കുകയും സൗഹൃദം പങ്കിടുകയും ചെയ്യുന്നു.തുടർന്നും വിവിധ ടൂറണമെന്റുകൾ ഞങ്ങളുടെ ഹോം ഗ്രൗണ്ടിൽ നടത്തുവാൻ ഞങ്ങൾ ആലോചിക്കുകയും ചെയ്യുന്നു.എന്ന് ടീം കോ ഓർഡിനേറ്ററും വൈസ് ക്യാപ്റ്റനും ആയ മിസ്റ്റർ.ഫൈസൽ ഈ നടന്ന ചടങ്ങിൽ അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തു...