ബഹ്റൈനിലെ പ്രവാസി സംഘടനയായ "ദി പയനിയേഴ്‌സ്" കുടുംബസംഗമം നടത്തി

New Update
8ea63c5d-c58f-4c01-ae5b-cc8e8d772e71

ബഹ്റൈൻ : ബഹ്റൈനിലെ പ്രമുഖ പ്രവാസി സംഘടനയായ "ദി പയനിയേഴ്‌സ്" കുടുംബസംഗമം നവംബർ ഏഴാം തിയതി രാവിലെ 10 മണി മുതൽ വൈകുന്നേരം അഞ്ചു മണി വരെ ബുദൈയ പ്ലാസ പൂൾ അങ്കണത്തിൽ നടന്നു.

Advertisment

മംഗളം സ്വാമിനാഥൻ പ്രവാസി ഭാരതീയ എക്സലൻസ് അവാർഡ് ലഭിച്ച ബഹ്‌റൈനിലെ പ്രമുഖ വ്യവസായിയും കുടുംബസംഗമത്തിലെ മുഖ്യ അതിഥിയുമായ  ശ്രീ പമ്പാവാസൻ നായരെ പൊന്നാട അണിയിച്ചും മൊമെന്റോ നൽകിയും ആദരിച്ചു.

1997 ൽ ബഹ്‌റൈൻ  പ്രവാസി മലയാളികളുടെ നേത്രത്വത്തിൽ രൂപീകൃതമായ പയനിയേർസ് എന്ന സംഘടന കഴിഞ്ഞ ഇരുപത്തിയെട്ടു വർഷമായി ബഹ്‌റൈൻ കേരളീയ സമാജം, ഇന്ത്യൻ സ്കൂൾ, ഇന്ത്യൻ ക്ലബ് തുടങ്ങി  വിവിധങ്ങളായ പൊതു സംഘടനകളുടെ പ്രവർത്തനങ്ങൾക്കു പിന്നിലെ  ചാലകശക്തിയായി പ്രവർത്തിച്ചു വരുന്നു.

ഇന്ത്യൻ സ്‌കൂൾ ചെയർമാൻ ബിനു മണ്ണിൽ, മുൻ ചെയർമാൻ പ്രിൻസ് നടരാജൻ, പ്രവാസ ലോകത്തെ മലയാളി സംഘടനകൾക്കുള്ളതിൽ ഏറ്റവും വലിയ ആസ്ഥാന മന്ദിരമായ  ബഹ്‌റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി കെട്ടിടനിർമ്മാണ കാലഘട്ടത്തിലെ ഭരണസമിതി പ്രസിഡന്റ്  ആയിരുന്ന ജി കെ നായർ, ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്‌, ബഹ്‌റൈൻ പ്രതിഭ രക്ഷാധികാരി സമിതി അംഗവും ബഹ്‌റൈൻ കേരളീയ സമാജം മുൻ ജനറൽ സെക്രട്ടറിയുമായ എൻ.കെ.വീരമണി,  പ്രോഗ്രസ്സിവ് പാനൽ മുൻ കൺവീനർ വിപിൻ മേനോൻ, സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെക്രട്ടറി ബിനു ഈപ്പൻ, അജയകൃഷ്ണൻ, സുധിൻ എബ്രഹാം, അജേഷ് നായർ എന്നിവർ പയനിയർ കുടുംബാംഗങ്ങളെ അഭിസംബോധന ചെയ്‌തു സംസാരിക്കുകയും  പമ്പാവാസൻ നായർക്ക് അനുമോദനങ്ങൾ അർപ്പിക്കുകയും ചെയ്‌തു.

c3e185f0-596f-46d5-8261-74727e573be4

കുടുംബസംഗമം കൺവീനർ  ജയകുമാർ സുന്ദർരാജൻ  അധ്യക്ഷത വഹിച്ച ചടങ്ങിൽ ബിനോജ് മാത്യു സ്വാഗതവും ശശിധരൻ നന്ദിയും രേഖപ്പെടുത്തി. സന്തോഷ് ബാബു ചടങ്ങുകൾ നിയന്ത്രിച്ചു
 
ഇന്ത്യൻ സ്കൂൾ വൈസ് ചെയർമാൻ ഡോ മുഹമ്മദ് ഫൈസൽ, ഇന്ത്യൻ സ്‌കൂൾ സെക്രട്ടറി രാജപാണ്ട്യൻ, മുൻ സെക്രട്ടറി സജി ആന്റണി, എക്സിക്യൂട്ടീവ് അംഗങ്ങളായ രഞ്ജിനി മേനോൻ,  മിഥുൻ മോഹൻ, ബോണി ജോസഫ്, ഇന്ത്യൻ ക്ലബ് അസി.സെക്രട്ടറി മനോജ് കുമാർ, ബാഡ്‌മിന്റൺ സെക്രട്ടറി ബിനു പാപ്പച്ചൻ, സംസ്‌കൃതി പ്രസിഡന്റ സുരേഷ് ബാബു

സോവിച്ചൻ ചേന്നാട്ടുശ്ശേരി, മുൻ ലോക കേരള സഭ അംഗം ബിജു മലയിൽ,  ബഹ്‌റൈൻ പ്രതിഭ വനിതാവേദി പ്രസിഡന്റ് ഷമിതാ സുരേന്ദ്രൻ, കെ എസ് സി എ മുൻ പ്രസിഡന്റ പ്രവീൺ നായർ, മുൻ സെക്രട്ടറി സതീഷ് നായർ, ഐ വൈ സി സി സെക്രട്ടറി രഞ്ജിത്ത് മാഹി, മുൻ പ്രസിഡന്റ ബ്ലെസ്സൺ മാത്യു, മുൻ സെക്രട്ടറി അലൻ ഐസക്, അടൂർ അസോസിയേഷൻ പ്രസിഡന്റ് ബിനുരാജ് തരകൻ , ഓ ഐ സി സി വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ, സെക്രട്ടറി മനു മാത്യു, അഷ്‌റഫ്‌ കാട്ടിൽപീടിക

ആലപ്പുഴ പ്രവാസി അസോസിയേഷൻ പ്രസിഡന്റ്‌ ലിജോ, സെക്രട്ടറി അനൂപ് പിള്ള, കായംകുളം അസോസിയേഷൻ പ്രസിഡന്റ് ജയേഷ് താന്നിക്കൽ, സേവന ആർട്സ് കൾച്ചറൽ ഫോറം പ്രസിഡന്റ് ജേക്കബ് തെക്കുംതോട്, ജനാർദ്ദനൻ നമ്പ്യാർ, തുളസീധരൻ പിള്ള, ജയൻ എസ് നായർ, ഈ വി രാജീവൻ എന്നിവരടക്കുമുള്ള  പയനിയർ കുടുംബാംഗങ്ങളും പൊതു രംഗത്തെ വിവിധ സംഘടനകളുടെ നേത്രനിരയിൽ ഉള്ള നിരവധി വ്യക്തിത്വങ്ങളുടെ സാന്നിധ്യം കുടുംബസംഗമത്തിനു മാറ്റു കൂട്ടി

കുട്ടികൾക്കും  മുതിർന്നവർക്കുമായി സംഘടിപ്പിച്ച നിരവധി മത്സര പരിപാടികൾ നീന ഗിരീഷും, അനോജ് മാത്യുവും രാജ് കൃഷ്ണനും നയിച്ചു. സുനിൽ മുണ്ടക്കൽ, ഷിബു ജോർജ്, അജിത് മാത്തൂർ, ദേവദാസ്, ഗ്യാനേഷ്, സുമേഷ്, ശിവകുമാർ കൊല്ലറോത്, ഹരിദാസ്, അയ്യപ്പൻ, അനിൽകുമാർ, നാരായണൻ വേൽക്കാട്  തുടങ്ങിയവർ സംഘാടനത്തിനു നേത്രത്വം നൽകി 

Advertisment