/sathyam/media/media_files/2025/09/27/ponnonolsavam-2025-09-27-21-09-03.jpg)
മനാമ: ജീവകാര്യണ്യ പ്രവത്തനത്തിന്റെ ഭാഗമായി പവിഴദ്വീപിലെ പൊന്നാനിക്കാർ കൂട്ടായ്മ പൊന്നോത്സവം 2K25 ബഹ്‌റൈൻ മീഡിയ സിറ്റിയിൽ വെച്ച് സംഘടിപ്പിച്ചു.
ജനറൽ സെക്രട്ടറി ഷാജി എടപ്പാൾ സ്വാഗതവും പ്രസിഡണ്ട് ബാബു കണിയാംപറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യാതിഥി ന്യൂ ഇന്ത്യൻ സ്കൂൾ പ്രിസിപ്പാൾ ഡോ. ഗോപിനാഥ മേനോൻ ഉൽഘാടന കർമ്മം നിർവഹിച്ചു. രക്ഷാധികാരി റസാഖ് ചെറുവളപ്പിൽ , പ്രോഗ്രാം കോർഡിനേറ്റർമാരായ പ്രസാദ്, ഷമീർ പൊന്നാനി എന്നിവർ ആശംസകൾ നേർന്നു വിശിഷ്ട്ടാതിഥികളായി ബഷീർ അമ്പലായി , ഫ്രാൻസിസ് കൈതാരത്ത്, ഫസലുൽഹഖ്,ഇ വി രാജീവൻ,അൻവർ നിലമ്പൂർ,ടോണി മാത്യു എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
പൊന്നാനിയുടെ സാംസ്കാരികവും മതേതരവും സാമൂഹിക പ്രതിബദ്ധതയും പ്രതിനിധാനം ചെയ്യുന്നതാണു പോന്നോത്സവം 2k25 എന്ന് ചടങ്ങിൽ പങ്കെടുത്തവർ അറിയിച്ചു.ട്രെഷറർ ഷമീർ പൊന്നാനി രചനയും സംവിധാനവും നിർവഹിച്ച പൊന്നാനിയെ കുറിച്ചുള്ള വീഡിയോ പ്രസന്റേഷൻ പൊന്നോത്സവത്തിന്റെ അന്തസത്ത വിളിച്ചോതി.
ഫസ്റ്റ് സൂപ്പർ ഡാൻസർ റിയാലിറ്റി ഷോ വിന്നർ പ്രശാന്ത് സോളമൻ അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസ്, നസീബ കാസർഗോഡ്, ടീം സിതാർ എന്നിവരുടെ ഗാനമേളയും,നിവേദ്യ പ്രസാദ് നൃത്തം, ഇഷാൻ വേണുഗോപാൽ ഗാനം, ടീം ഗസാനിയ അവതരിപ്പിച്ച ഒപ്പന, കോല് കളി ഓണം സ്പെഷ്യൽ ഫ്യൂഷ്യൻ ഡാൻസ്, തുടങ്ങിയ വിവിധയിനം കലാപരിപാടികളും അരങ്ങേറി.
ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക സംഘടനാ രംഗത്തെ പ്രമുഖർ സന്നിഹിതരായി.വൈസ് പ്രസിഡന്റ് വേണു, ജോയിന്റ് സെക്രട്ടറി പ്രദീപ്, എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ ഹബീബ്,ബിനു, അൻവർ, ആഷിഖ്,ലിജീഷ്, സുമേഷ്, സുജീർ, അൻസാർ മുഷ്‌റഫ്, പ്രമോദ്, ഷാഫി എന്നിവർ നേതൃത്വം നൽകി.സഞ്ജു എം സനു പ്രോഗ്രാം അവതരികയായി. ട്രഷറർ
ഷമീർ പൊന്നാനി നന്ദി പറഞ്ഞു.