/sathyam/media/media_files/2025/06/21/d4f5c5ef-d030-408f-b224-36dd8bfbe8a6-2025-06-21-22-41-25.jpg)
ബഹ്‌റൈൻ: ദിലീപ് ഫാൻസ് ബഹ്‌റൈൻ അൽഹിലാൽ ഹോസ്പിറ്റൽ മാനമായുമായി സഹകരിച്ചു നടത്തിയ മൂന്നാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് ജനപങ്കളിത്തം കൊണ്ട് വൻ വിജയമായി, മുന്നൂറ്റിഅൻപതോളം പേർ ഓൺ ലൈൻ ആയി രജിസ്റ്റർ ചെയ്ത ക്യാമ്പിൽ 286 ആളുകൾ പങ്കെടുത്തു. ക്യാമ്പിൽ സൗജന്യമായി ബ്ലഡ് ഷുഗർ ,ടോട്ടൽ കൊളസ്ട്രോൾ ,കിഡ്നി സ്ക്രീനിംഗ് ,യൂറിക് ആസിഡ് ടെസ്റ്റുകൾ ഉൾപ്പെടുത്തിയിരുന്നു , കൂടാതെ ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും രണ്ടാഴ്ച സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ സൗജന്യമായി കാണാൻ ഉള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു.
മെഡിക്കൽ ക്യാമ്പ് ബഹ്‌റൈനിലെ സാമൂഹ്യ പ്രവർത്തകൻ, ഹൃസ്വ സിനിമകളുടെ സംവിധായകൻ,ക്ലിനിക്കൽ കൗൺസിലർകൂടിയായ മുഹമ്മദ് റഫീഖ് ഉൽഘാടനം ചെയ്തു , ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകകൻ അമൽദേവ് മുഖ്യ അഥിതി ആയിരുന്നു. മെഡിക്കൽ ക്യാമ്പിന് ദിലീപ് ഫാൻസ് അസോസിയേഷൻ പ്രസിഡന്റ് റസാഖ് ബാബു , സെക്രട്ടറി പ്രശോബ് ധർമ്മൻ , സോഷ്യൽ മീഡിയ കൺവീനർ ഷംസീർ വടകര അൽഹിലാൽ ഹോസ്പിറ്റൽ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ആസിഫ് ,മാർക്കറ്റിംഗ് ഹെഡ് ഉണ്ണികൃഷ്ണൻ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് കിഷോർ എന്നിവരുടെ നേതൃത്വത്തിൽ ദിലീപ് ഫാൻസ് ബഹ്‌റൈൻ കമ്മിറ്റി അംഗങ്ങൾ ആയ , മൻസൂർ തൃശൂർ , ഡെയ്ൽജോസ് , ഷഹിൻ , ആൽബിൻ , ജയൻ ജോർജ് , രഞ്ജിത്ത് കുരുവിള ,പ്രീജിത്ത് പ്രേമൻ ,ഷാഫി വയനാട് ,വിഷ്ണു ,ഹോസ്പിറ്റൽ സ്റ്റാഫ് അംഗങ്ങളായ സിജോ , അൽഫി , ജോസ്‌നി , ദിവ്യ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.