മനാമ: ബഹ്റൈനിൽ വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ഇഫ്ത്താർ വലിയ രീതിയിൽ നടക്കുമ്പോൾ തികച്ചും വ്യത്യസ്ഥമായി തൂബ്ലിയിലെ വിവിധ ലേബർ ക്യാമ്പുകളിലെ തൊഴിലാളികളെ ഒരു കുടക്കീഴിൽ ഒരുമിപ്പിച്ച് ഇഫ്ത്താർ വിരുന്ന് നടത്തുന്നു. ഈ സാമൂഹ്യസേവന പക്രിയ എല്ലാവർഷവും നടത്താറുണ്ട്. ഇത്തവണയും അത് ഗംഭീരമായി നടത്താനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.
വെള്ളിയാഴ്ച 4 മണിക്ക് ക്യാപിറ്റൽ ഗവർണറേറ്റ് ഡയറക്ടർ ഓഫ് ഇൻഫർമേഷൻ ആൻ്റ് ഫോളോ അപ് യൂസഫ് യാഖൂബ് ലോറി മുഖ്യ കാർമികത്വം വഹിക്കുന്ന ചടങ്ങിൽ വിവിധ മന്ത്രാലയ ഉദ്യോഗസ്ഥർ വൺ ബഹ്റൈൻ ഭാരവാഹി ആൻ്റണി പൗലോസ് വളണ്ടിയർ ടീം വിവിധ സാമൂഹ്യസേവന മീഡിയാ പ്രവർത്തകർ സംഘടനാ ഭാരവാഹികൾ സ്ഥാപന ഉടമകൾ തുടങ്ങി വിവിധ മേഖലയിലുള്ളവർ പങ്കെടുക്കുമെന്ന് കോഡിനേറ്റർ ബഷീർ അമ്പലായി വാർത്താ കുറിപ്പിൽ അറിയിച്ചു.