/sathyam/media/media_files/2025/11/15/tribute-to-bahrain-2025-11-15-23-10-22.jpg)
ബഹ്റൈന്‍: ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി ബഹ്‌റൈൻ ബില്ലവാസുമായി ചേർന്ന് ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഇസ്സ അൽ ഖലീഫ, ഹിസ് റോയൽ ഹൈനസ് പ്രൈംമിനിസ്റ്റർ & ക്രൗൺ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവർക്ക് ശ്രീനാരായണ സമൂഹത്തിൻ്റെ ആദരവും നന്ദിയും അറിയിച്ചുകൊണ്ട് 'ട്രിബൂട്ട് ടു ബഹ്‌റൈൻ' എന്ന പരിപാടിയുടെ രണ്ടാം പതിപ്പ് സംഘടിപ്പിക്കുന്നു.
ശ്രീ നാരായണ ഗുരുദേവന്റെ നേതൃത്ത്വത്തിൽ ആലുവ അദ്വൈതാശ്രമത്തിൽ വച്ചു നടന്ന സർവ്വമത സമ്മേളനത്തിന്റെ 100-ാം വാർഷികഘോഷ വേളയിൽ ആണ് ട്രിബ്യൂട്ട് ടു ബഹ്റൈന്‍ - ദ കണ്‍ഫ്ലുവന്‍സ് ഓഫ് കള്‍ച്ചേഴ്സ് ദ സ്പിരിറ്റ് ഓഫ് ഹ്യൂമനിസം എന്ന പരിപാടി നടത്തപ്പെടുന്നത്.
ബഹ്‌റിനും ഇന്ത്യയുമായുള്ള സാമൂഹ്യ-സാംസ്കാരിക ബന്ധം ഊട്ടിയുറപ്പിക്കുക എന്നത് മുൻ നിർത്തിയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. നവംമ്പർ 21-ാം തിയതി സൽമാബാദിലെ ഗൾഫ് എയർ ക്ലബിൽ വച്ചു വൈകിട്ട് 6 മണിക്ക് നടക്കുന്ന ആഘോഷ പരിപാടിയിൽ കേരള ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അഡ്വക്കേറ്റ് ജി ആർ അനിൽ മുഖ്യ അതിഥിയാകുന്നു.
മറ്റു അതിഥികളായി കേരള നിയമസഭ എം എൽ എ അഡ്വക്കേറ്റ് ചാണ്ടി ഉമ്മൻ, കർണാടക നിയമസഭ എം എൽ എ ഹരിപ്രസാദ്, ശിവഗിരി മഠം പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ, മുൻ ജനറൽ സെക്രട്ടറി ഋതംബരാനനന്ദ സ്വാമികൾ, മറ്റു ശിവഗിരി മഠം സ്വാമിമാരായ സ്വാമി വീരേശ്വരാനന്ദ, സ്വാമി ശിവനാരായണ തീർത്ഥ എന്നിവർ പങ്കെടുക്കുന്നു.
ആഘോഷങ്ങൾക്കു കൂടുതൽ തിളക്കമേകാൻ ഐഡിയ സ്റ്റാർ സിംഗർ ഫേയിം അനുശ്രീയും, സരിഗമപ ഫെയിം അശ്വിനും എത്തുന്നു. ആദ്യ സർവ്വമത സമ്മേ ളനത്തിൻ്റെ 100-ാം വാർഷിക പശ്ചാത്തലത്തിൽ നൂറ് അംഗങ്ങൾ പങ്കെടുക്കുന്ന ദൈവദശകം ആലാപനവും ബഹ്റിനിലെ കലാകാരൻ മാരും കലാകാരികളും അവതരിപ്പിക്കുന്ന മറ്റു ദൃശ്യവിരുന്നുകളും ഉണ്ടായിരിക്കും.
ജനറൽ കോഡിനേറ്ററായ സുരേഷ് കരുണാകരൻ്റെയും, ജനറൽ കൺവീനർ മാരായ സുനീഷ് സുശീലൻ, ഹരീഷ് പൂജാരി എന്നിവരുടെയും നേതൃത്ത്വത്തിൽ സംഘടിപ്പിക്കുന്ന ഈ പരിപാടിക്ക് വിവിധങ്ങളായ ഉപവിഭാഗങ്ങൾ പിന്തുണയേകുന്നു.
ബഹ്റിനിൽ സാമൂഹ്യപ്രതിബന്ധതയുള്ള സംഘടനകളിൽ എന്നും മുന്നിൽ നിൽക്കുന്ന എസ് എൻ സി എസ്, ബഹ്റൈൻ ബില്ലവാസ് എന്നീ സംഘടനകളുടെ തികച്ചും വ്യത്യസ്തമായ ഒരു പരിപാടിയായിരിക്കും ഇതെന്ന് ഭാരവാഹികൾ അറിയിച്ചു. ഈ പരിപാടിയിലേക്കു നിങ്ങൾ ഏവരേയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us